ആയിരത്തിലേറെ വര്‍ഷങ്ങളായി സൂക്ഷിച്ചിരിക്കുന്ന ക്രിസ്തു ജനിച്ച കാലിത്തൊഴുത്തിന്റെ തിരുശേഷിപ്പ് ബെത്ലഹേമിലേക്ക് തിരിച്ചെത്തുന്നു; ഈ ക്രിസ്തുമസ് കാലത്ത് ക്രിസ്തുവിന്റെ ജന്മസ്ഥലത്ത് തിരുശേഷിപ്പെത്തുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമ്മാനമായി

ആയിരത്തിലേറെ വര്‍ഷങ്ങളായി റോമിലെ സാന്റ മരിയ മഗിയോരെ ബസലിക്കയില്‍ സൂക്ഷിച്ചിരിക്കുന്ന ക്രിസ്തു ജനിച്ച കാലിത്തൊഴുത്തിന്റെ തിരുശേഷിപ്പ് ബെത്ലഹേമിലേക്ക് തിരിച്ചെത്തുന്നു. ഈ ക്രിസ്തുമസ് കാലത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമ്മാനമായാണ് തിരുശേഷിപ്പ് ബെത്ലഹേമില്‍ എത്തുന്നത്. ഏഴാം നൂറ്റാണ്ട് മുതല്‍ റോമിലായിരുന്ന തിരുശേഷിപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇടപെടലാണ് ക്രിസ്തുവിന്റെ ജന്മസ്ഥലത്ത് തിരിച്ചുസ്ഥാപിക്കുന്നത്.

ബെത്ലഹേമിലേക്ക് കൊണ്ടുപോകും മുന്‍പ് കുറച്ചുദിവസം ജറുസലേമിലും തിരുശേഷിപ്പ് വിശ്വാസികള്‍ക്ക് വണക്കത്തിന് വയ്ക്കും. നിലവില്‍ സെന്റ് കാതറീന്‍ ഫ്രാന്‍സിസ്‌കന്‍ ദേവാലയത്തിലാണ് തിരുശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നത്. തൊഴുത്തിന്റെതായി ലഭിച്ച പെരുവിരലിന്റെ അത്ര വലിപ്പമുള്ള തടികഷ്ണമാണ് ബെത്ലഹേമിന് കൈമാറുന്നത്. ഏഴാം നൂറ്റാണ്ടില്‍ പോപ് തിയോഡോറിന് ജെറുസലേം പാത്രിയാര്‍ക്ക ആയിരുന്ന സെന്റ് സൊഫ്രോനിയസ് ആണ് ഈ തിരുശേഷിപ്പ് കൈമാറിയത്.

Other News in this category4malayalees Recommends