'ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്മെന്റ് കിട്ടും, ഷെയിന്‍ നിഗത്തിനു എതിരെ പോസ്റ്റ്‌സ്, സ്റ്റോറീസ് വരണം;' ഷെയിന്‍ നിഗത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായ വെളിപ്പെടുത്തലുമായി സംവിധായകന്‍ സാജിദ് യഹിയ

'ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്മെന്റ് കിട്ടും, ഷെയിന്‍ നിഗത്തിനു എതിരെ പോസ്റ്റ്‌സ്, സ്റ്റോറീസ് വരണം;' ഷെയിന്‍ നിഗത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായ വെളിപ്പെടുത്തലുമായി സംവിധായകന്‍ സാജിദ് യഹിയ

മലയാള സിനിമയില്‍ അഭിനയിക്കുന്നതിന് നിര്‍മാതാക്കളുടെ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഷെയിന്‍ നിഗത്തെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായ വെളിപ്പെടുത്തലുമായി സംവിധായകനും സിനിമാ പ്രാന്തന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയുമായ സാജിദ് യഹിയ. മലയാളത്തിലെ പ്രധാന ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയെ വിലക്കെടുത്തുള്ള പ്രചരണമാണ് ഷെയിന് നേരെ നടക്കാന്‍ പോവുന്നതെന്നാ സാജിദ് യഹിയ ഫേസ്ബുക്കില്‍ കുറിച്ചത്. വാട്ട്‌സ്ആപ്പില്‍ തന്നോട് ഇതുമായി സംസാരിച്ച വ്യക്തിയുടെ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടോട് കൂടിയാണ് സാജിദ് ആരോപണമുന്നയിച്ചത്.


സംവിധായകന്‍ സാജിദ് യഹിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം ഷെയിന്‍ നിഗം വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ ആണ്. ഇത് വായിച്ചതില്‍ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാല്‍ കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയിന്റെ കൂടെ ആയിരിക്കും..

മോജു മോഹന്‍ എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജ് ആണിത്

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാലഞ്ചു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തില്‍ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിന്‍ നിഗം ആണ് വിഷയം. ന്യൂസ് പോര്‍ട്ടല്‍സ്, യൂട്യൂബ് ചാനല്‍ എന്നിവ ഉണ്ടോ? ഹിറ്റിന് അനുസരിച്ചു പേയ്മെന്റ് കിട്ടും, ഷെയിന്‍ നിഗത്തിനു എതിരെ പോസ്റ്റ്‌സ്, സ്റ്റോറീസ് വരണം. അതായത് 'പെയ്ഡ് ന്യൂസ്'. വാര്‍ത്തകളില്‍ നിന്ന് അറിഞ്ഞ ഷെയിന്‍ നിഗം വില്ലന്‍ ആയിരുന്നു. പക്ഷെ പിന്നാമ്പുറങ്ങള്‍ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാന്‍ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്. ഷെയിന്‍ മാത്രമല്ല വില്ലന്‍. ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ട്.

#തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ.

വിലക്കിനോട് യോജിപ്പില്ല, ഒതുക്കലിനോടും.

Other News in this category4malayalees Recommends