'ഇനി കുട്ടി വലുതാകുമ്പോ നിന്റേത് കാണാന്‍ ഇനി ലോകത്താരും ബാക്കിയില്ല എന്ന് കൂടി കേള്‍പ്പിക്കണായിരിക്കും'; ജിന്ന് സുന്നത്ത് നടത്തി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണം പൊളിച്ചടുക്കി യുവ ഡോക്ടര്‍

ജിന്ന് സുന്നത്ത് നടത്തി എന്ന പേരില്‍ ചിത്രമുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ഡോക്ടറുടെ കുറിപ്പ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുവ ഡോക്ടര്‍ ഷിംന അസീസ് ഈ വ്യാജ പ്രചരണത്തെ പൊളിച്ചടുക്കിയത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'ജിന്ന് സുന്നത്ത് നടത്തി' എന്നും പറഞ്ഞ് ഒരു കുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ ചിത്രം വാട്ട്‌സ്ആപില്‍ ഓടുന്നുണ്ട്. കാര്യം പച്ചക്കള്ളമാണെന്ന് ചോറ് തിന്നുന്നോര്‍ക്ക് മനസ്സിലാവും.

സ്വന്തം കുഞ്ഞിന്റേതാണെങ്കിലും മറ്റാരുടേതാണെങ്കിലും ജനനേന്ദ്രിയത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നത് തെറ്റാണ്. ഇതെവിടുന്ന് ഓടാന്‍ തുടങ്ങി എന്ന് കണ്ട് പിടിക്കാനും ഇക്കാലത്ത് ബുദ്ധിമുട്ടുമില്ല.

ഇനി കുട്ടി വലുതാകുമ്പോ 'നിന്റേത് കാണാന്‍ ഇനി ലോകത്താരും ബാക്കിയില്ല' എന്ന് കൂടി കേള്‍പ്പിക്കണായിരിക്കും. എന്നാണോ ബോധം വെക്കുക !

Other News in this category

4malayalees Recommends