ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി-3 രാത്രി വിക്ഷേപണം വിജയം

ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി-3 രാത്രി വിക്ഷേപണം വിജയം

ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്‌നി-3 ആദ്യമായി രാത്രി വിക്ഷേപിച്ചു. 3500 കിലോമീറ്റര്‍ ദൂര പരിധിയുള്ളതും ആണവ പോര്‍മുന ഘടിക്കാവുന്നതുമായ മിസൈലാണ് ഇത്. ശനിയാഴ്ച ഒഡീഷാ തീരത്തെ എപിജെ അബ്ദുള്‍ കലാം ദ്വീപിലെ വിക്ഷേപണത്തറയില്‍ നിന്ന് രാത്രി 7.17-നായിരുന്നു വിക്ഷേപിച്ചത്.


സംയോജിത ഗൈഡഡ് മിസൈല്‍ വികസന പദ്ധതിയിലൂടെ ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ആണവായുധ വാഹക ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലാണ് അഗ്‌നി-3. പ്രഹര ശേഷിയില്‍ രണ്ടാസ്ഥാനത്തുള്ള മിസൈലാണ് അഗ്‌നി-3. 3000 മുതല്‍ 4000 കിലോമീറ്റര്‍ വരെ ദൂര പരിധി വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ളതാണ് ഈ മിസൈല്‍. ചൈന തലസ്ഥാനമാക്കിയ ബെയ്ജിങ്, ഷാന്‍ഹായ് ഉള്‍പ്പെടെയുള്ള നഗരങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ സൈനിക താവളം തുടങ്ങിയവ അഗ്‌നി-3 ന്റെ പരിധിയില്‍ വരുന്നതാണ്.

Other News in this category4malayalees Recommends