തൊഴിലാളികള്‍ക്ക് ലാല്‍ കെയെര്‍സ്‌ന്റെ സാന്ത്വനം

തൊഴിലാളികള്‍ക്ക്  ലാല്‍ കെയെര്‍സ്‌ന്റെ സാന്ത്വനം

ലാല്‍ കെയെര്‍സ് ബഹ്റൈന്‍ നടത്തുന്ന പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞ ആറു മാസങ്ങളായി ശമ്പളം ലഭിക്കാതെ കഷ്ടതയില്‍ കഴിയുന്ന ദിറാസിലെ ക്യാമ്പിലെ നൂറോളം തൊഴിലാളികള്‍ക്കു അവശ്യ വസ്തുക്കള്‍ വിതരണം ചെയ്തു. അരിയും, പലവ്യഞ്ജനങ്ങളും, പച്ചക്കറിയും ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ആണ് നല്‍കിയത്. ലാല്‍ കെയെര്‍സ് ബഹ്റൈന്‍ ട്രെഷറര്‍ ഷൈജു , വൈ. പ്രസിഡന്റ് ഡിറ്റോ ഡേവിസ്, ജോ. സെക്രെട്ടറി അരുണ്‍ തൈക്കാട്ടില്‍, ചാരിറ്റി കണ്‍വീനര്‍ ജസ്റ്റിന്‍ ഡേവിസ്, മറ്റു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആല്‍ബിന്‍, നിഖില്‍ എന്നിവര്‍ പങ്കെടുത്തു. ഈ തൊഴിലാളിലെ സഹായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് വിളിക്കാം അമിന്‍ - 36712815.


Other News in this category



4malayalees Recommends