കാനഡ കുടിയേറ്റത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍; പുതിയ റാങ്കിംഗില്‍ കാനഡയ്ക്ക് മൂന്നാം സ്ഥാനം; റാങ്കിംഗിലെ ആറ് വ്യത്യസ്ത കാറ്റഗറികളില്‍ കാനഡ ഒന്നാം സ്ഥാനത്ത്; കുടിയേറ്റക്കാര്‍ക്ക് സന്തോഷവാര്‍ത്ത

കാനഡ കുടിയേറ്റത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍  ലോകത്തില്‍ മുന്‍പന്തിയില്‍; പുതിയ റാങ്കിംഗില്‍ കാനഡയ്ക്ക് മൂന്നാം സ്ഥാനം; റാങ്കിംഗിലെ ആറ് വ്യത്യസ്ത കാറ്റഗറികളില്‍ കാനഡ ഒന്നാം സ്ഥാനത്ത്; കുടിയേറ്റക്കാര്‍ക്ക് സന്തോഷവാര്‍ത്ത
കുടിയേറ്റത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ കാനഡ ലോകത്തില്‍ മൂന്നാം സ്ഥാനത്തെത്തി. 50 രാജ്യങ്ങള്‍ക്കിടയില്‍ കാനഡക്ക് ഈ നേട്ടം ലഭിച്ചത് അന്‍ഹോള്‍ട്ട്-ഇപ്‌സോസ് നാഷന്‍ ബ്രാന്‍ഡ്‌സ് ഇന്‍ഡെക്‌സിലാണ്. 2018ലെ അഞ്ചാം റാങ്കില്‍ നിന്നാണ് ഈ വര്‍ഷം കാനഡ ഒന്നാമതെത്തിയിരിക്കുന്നത്. ഫ്രാന്‍സും, ജര്‍മനിയും മാത്രമാണ് ഇക്കാര്യത്തില്‍ കാനഡയുടെ മുമ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നിലകൊള്ളുന്നത്. 20 രാജ്യങ്ങളിലെ 18 വയസിന് മേല്‍ പ്രായമുള്ളവരില്‍ നിന്നുള്ള 20,035 ഓണ്‍ലൈന്‍ റിവ്യൂസിന്റെ അടിസ്ഥാനത്തിലാണീ റാങ്കിംഗ് നിര്‍വഹിച്ചിരിക്കുന്നത്.

50 രാജ്യങ്ങളുടെ റാങ്കിംഗ് നിര്‍വഹിക്കുന്നതിനായി ഉപയോഗിച്ച ആറ് വ്യക്തിഗത കാറ്റഗറികളില്‍ മൂന്നിലും കാനഡ ഒന്നാം സ്ഥാനത്താണ്.ഇമിഗ്രേഷന്‍, നിക്ഷേപം, പീപ്പിള്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയാണീ കാറ്റഗറികള്‍. ഗവേണന്‍സ്, കള്‍ച്ചര്‍, ടൂറിസം എന്നീ കാറ്റഗറികളില്‍ മെച്ചപ്പെടുന്ന ആദ്യത്തെ അഞ്ച് രാജ്യങ്ങളില്‍ കാനഡ മാത്രമാണുള്ളത്.ഇതില്‍ ഇമിഗ്രേഷനിലും ഇന്‍വെസ്റ്റ്‌മെന്റിലും കാനഡ തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ആദ്യ സ്ഥാനത്തെത്തുന്നത്.

രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും അല്ലെങ്കില്‍ പഠിക്കാനും ആളുകളെ ആകര്‍ഷിക്കുന്നതിന് ആ രാജ്യത്തിനുള്ള കഴിവ് , ജീവിത നിലവാരം മെച്ചപ്പെടുത്താനും ബിസിനസ് പരിസ്ഥിതി സൃഷ്ടിക്കാനും രാജ്യത്തിനുള്ള കഴിവ് എന്നിവയുടെ അടിസ്ഥാനത്തിലാണീ റാങ്കിംഗ് അനുവദിച്ചിരിക്കുന്നത്.വര്‍ക്ക് ആന്‍ഡ് ലൈവ്, ജീവിതനിലവാരം, വിദ്യാഭ്യാസ യോഗ്യതകള്‍, ബിസിനസിലെ നിക്ഷേപം, സമൂഹത്തിലെ തുല്യത എന്നീ അഞ്ച് കോംപസിറ്റി ആട്രിബ്യൂട്ടുകളുടെ അടിസ്താനത്തിലാണ് ഇമിഗ്രേഷനിലെയും നിക്ഷേപത്തിലെയും സ്‌കോറുകള്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്.

Other News in this category4malayalees Recommends