ലോക കേരള സഭാംഗമായി റോയി മുളകുന്നം തെരെഞ്ഞെടുക്കപ്പെട്ടു

ലോക കേരള സഭാംഗമായി റോയി മുളകുന്നം തെരെഞ്ഞെടുക്കപ്പെട്ടു

ചിക്കാഗോയിലെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായ റോയി മുളകുന്നം , കേരളത്തിലെ മന്ത്രിമാരും എംഎല്‍എമാരും, ലോകസഭാ രാജ്യസഭാ എംപിമാരും ലോകന്തെമ്പാടുമുള്ള പ്രവാസി മലയാളി പ്രതിനിധികളും അംഗമായ ലോക കേരള സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.


വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച റോയി മുളകുന്നം പാലാ സെന്റ് തോമസ് കോളേജ് , അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് , എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം അമേരിക്കയിലെത്തി ബിസിനസ് ചെയ്തു വരുന്നു.

കഴിഞ്ഞ 26 വര്‍ഷമായി ചിക്കാഗോയില്‍ താമസിക്കുന്ന റോയി ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷന്റെ എക്സികൂട്ടിവ് വൈസ് പ്രസിന്റായും കൈരളി ടിവി ചിക്കാഗോ ബ്യൂറോ ചീഫായും പ്രവര്‍ത്തിക്കുന്നു. 2018 ഫോമാ ഇന്റര്‍നാഷണല്‍ കണ്‍വണ്‍ഷന്റെ പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

പാലാ സ്വദേശിയായ ഇദ്ദേഹം പാലാ മീനച്ചില്‍ കൂട്ടായ്മയുടെ സ്വാപകാഗം കൂടിയാണ്. ഏറ്റുമാനൂര്‍ മാടപ്പള്ളില്‍ കുടുംബാംഗമായ റെജി ഭാര്യയും കെവിന്‍ , കിരണ്‍ എന്നിവര്‍ മക്കളുമാണ്.

Other News in this category



4malayalees Recommends