പോസ്റ്റല്‍ കുടുംബ സംഗമം ആഘോഷമായി

പോസ്റ്റല്‍ കുടുംബ സംഗമം ആഘോഷമായി

ചിക്കാഗോ ; ചിക്കാഗോയിലെയും പരിസര പ്രദേശങ്ങളിലെയും പോസ്റ്റല്‍ പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന മലയാളി പോസ്റ്റല്‍ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സംഗമം ഡെസ് പ്ലെയിന്‍സിലുള്ള ക്നാനായ സെന്ററില്‍ വച്ച് വര്‍ണ്ണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു.


പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനം ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്തു . അമേരിക്കന്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബത്തില്‍ കുടുംബ നവീകരണത്തിന്റെ ആവശ്യകതയെപ്പറ്റി അച്ഛന്‍ പ്രഭാഷണം നടത്തി . പ്രശസ്ത സിനിമാതാരം പ്രേം പ്രകാശ് , ഇല്ലിനോയിസ് സ്റ്റേറ്റ് പ്രധിനിധി സ്ഥാനാര്‍ഥി കെവിന്‍ ഓലിക്കല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി .

തുടര്‍ന്ന് ചിക്കാഗോയിലെ വിവിധ പ്ലാന്റുകളിലും ഓഫിസുകളിലും സേവനം ചെയ്യുന്ന പോസ്റ്റല്‍ ജീവനക്കാരെ ഒരേ വേദിയില്‍ അണിനിരത്തി ആദരിച്ചു.പോസ്റ്റല്‍ കുടുംബത്തിലെ കുട്ടികളുടെ കലാപരിപാടികള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി . ബസ്സി ടീം അവതരിപ്പിച്ച സ്‌കിറ്റ് ഉന്നത നിലവാരം പുലര്‍ത്തി . തുടര്‍ന്ന് പോസ്റ്റല്‍ സര്‍വീസില്‍ 25 ല്‍ അധികം വര്‍ഷക്കാലം സേവനം ചെയ്തവരെ ആദരിച്ചു . തദവസരത്തില്‍ പോസ്റ്റല്‍ വകുപ്പില്‍ പ്ലാന്റ് മാനേജര്‍ ആയ ജോസ് തെക്കേക്കര സംസാരിച്ചു . തുടര്‍ന്ന് കുട്ടികള്‍ ഒന്നുചേര്‍ന്ന് അവതരിപ്പിച്ച ഡാന്‍സിനുശേഷം അരവശല്ല ഞലമഹശ്യേ സ്പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു . ജോര്‍ജ് പണിക്കരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഗാനമേളയില്‍ നിരവധി പോസ്റ്റല്‍ കുടുംബാംഗങ്ങള്‍ ഗാനങ്ങള്‍ ആലപിച്ചു .

പരിപാടികള്‍ക്ക് ആഷ്ലി ജോര്‍ജ് സ്വാഗതവും സിബു മാത്യു കൃതജ്ഞതയും പറഞ്ഞു .കുടുംബ സംഗമത്തില്‍ സജി പൂത്തൃക്കയില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു . ആഷ്ലി ജോര്‍ജ് , സണ്ണി ജോണ്‍ , നിമ്മി സാജന്‍ , സിബു മാത്യു , തോമസ് മാത്യു എന്നിവര്‍ അടങ്ങിയ കമ്മറ്റിയാണ് ഈ വര്‍ഷത്തെ പോസ്റ്റല്‍ സംഗമത്തിന് നേതൃത്വം നല്‍കിയത്. മലബാര്‍ കാറ്ററിംഗ്സ് സംഗമത്തിന്റെ ഭക്ഷണം ക്രമീകരിച്ചു . ജെ ബി സൗണ്ട് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു . മോനു വര്‍ഗീസ് ഫോട്ടോഗ്രാഫി നിര്‍വഹിച്ചു .

Other News in this category



4malayalees Recommends