'പ്രിയങ്ക ചോപ്ര സിന്ദാബാദ്'; പ്രിയങ്ക ഗാന്ധിക്ക് പകരം നടി പ്രിയങ്ക ചോപ്രയ്ക്ക് മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് നേതാവ്; റാലിക്കിടെ പ്രാദേശിക നേതാവിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

'പ്രിയങ്ക ചോപ്ര സിന്ദാബാദ്'; പ്രിയങ്ക ഗാന്ധിക്ക് പകരം നടി പ്രിയങ്ക ചോപ്രയ്ക്ക് മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ് നേതാവ്; റാലിക്കിടെ പ്രാദേശിക നേതാവിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദല്‍ഹിയില്‍ നടന്ന ഒരു പൊതു പരിപാടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കൊണ്ടിരുന്ന പ്രദേശിക നേതാവിന് ഒരബദ്ധം പറ്റി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രസിഡന്റ് പ്രിയങ്ക ഗാന്ധിക്ക് പകരം അഭിവാദ്യം അര്‍പ്പിച്ചത് സിനിമാ നടി പ്രിയങ്ക ചോപ്രയ്ക്കാണ്.

കോണ്‍ഗ്രസ് നേതാവ് സുരേന്ദര്‍ കുമാറിനാണ് ഈ അമളി പറ്റിയത്. റാലിക്കിടെ 'സോണിയ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്' എന്നാണ് സുരേന്ദര്‍ കുമാര്‍ പറഞ്ഞത്. താന്‍ സിന്ദാബാദ് വിളിക്കുന്നത് ഏറ്റുചൊല്ലാന്‍ ജനങ്ങളോട് പറയുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് പാര്‍ട്ടി ദല്‍ഹി പ്രസിഡന്റ് സുഭാഷ് ചോപ്ര സുരേന്ദ്രര്‍ കുമാറിന്റെ മുദ്രാവാക്യം ഏറ്റു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്നും സുരേന്ദ്രര്‍ കുമാറിനൊപ്പം ഏറ്റു വിളിക്കാന്‍ നോക്കിയതിനിടെയാണ് അബന്ധം മനസ്സിലായത്. തുടര്‍ന്ന് സുരേന്ദര്‍കുമാറിന്റെ തിരിഞ്ഞ് നോക്കുന്നതും വീഡിയോയില്‍ കാണാം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് വീഡിയോ പുറത്തുവിട്ടത്.Other News in this category4malayalees Recommends