'ഗോഡ്സെയെ പുകഴ്ത്തുന്ന പ്രഗ്യാ സിങ്ങുമാര്‍ക്ക് പ്രോത്സാഹനം; മോഡി- അമിത് ഷാ ഭരണത്തില്‍ രാജ്യമാകെ ഭീതിയില്‍;'; പ്രമുഖ വ്യവസായി രാഹുല്‍ ബജാജിന്റെ പ്രതികരണത്തില്‍ വിാദം പുകയുന്നു; പ്രസ്താവന രാജ്യതാല്‍പ്പര്യത്തെ വൃണപ്പെടുത്തുമെന്ന് നിര്‍മലാ സീതാരാമന്‍

'ഗോഡ്സെയെ പുകഴ്ത്തുന്ന പ്രഗ്യാ സിങ്ങുമാര്‍ക്ക് പ്രോത്സാഹനം; മോഡി- അമിത് ഷാ ഭരണത്തില്‍ രാജ്യമാകെ ഭീതിയില്‍;'; പ്രമുഖ വ്യവസായി രാഹുല്‍ ബജാജിന്റെ പ്രതികരണത്തില്‍ വിാദം പുകയുന്നു;  പ്രസ്താവന രാജ്യതാല്‍പ്പര്യത്തെ വൃണപ്പെടുത്തുമെന്ന് നിര്‍മലാ സീതാരാമന്‍

മോഡി-- അമിത് ഷാ ഭരണത്തില്‍ രാജ്യമാകെ ഭീതിയിലാണെന്ന് പൊതുവേദിയില്‍ പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് തുറന്നടിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. വിമര്‍ശം ഉള്‍ക്കൊള്ളാന്‍ മോഡി സര്‍ക്കാര്‍ തയ്യാറല്ല. ആള്‍ക്കൂട്ടഹത്യകള്‍ തടയുന്നില്ല. ഗോഡ്സെയെ പുകഴ്ത്തുന്ന പ്രഗ്യാ സിങ്ങുമാര്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു. എങ്ങും അസഹിഷ്ണുത തലപൊക്കി- എന്നിങ്ങനെയായിരുന്നു വിമര്‍ശനം. - കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ എന്നിവര്‍ വേദിയിലിരിക്കെയാണ് ബജാജ് തുറന്നടിച്ചത്. കോര്‍പറേറ്റ് മേധാവികള്‍ തിങ്ങിനിറഞ്ഞ സദസ്സ് കൈയടിയോടെയാണ് അദ്ദേഹത്തിന് പിന്തുണ നല്‍കിയത്. ഇക്കണോമിക് ടൈംസിന്റെ 'ഇ ടി അവാര്‍ഡ്' ചടങ്ങില്‍ മന്ത്രിമാരുമായി വ്യവസായികള്‍ നടത്തിയ ആശയവിനിമയത്തിനിടെയാണ് ബജാജ് സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചത്. തനിക്ക് രാഹുല്‍ എന്ന് പേരിട്ടത് നെഹ്റുവാണെന്നും ഒരുപക്ഷേ നിങ്ങള്‍ക്കത് ഇഷ്ടപ്പെടണമെന്നില്ലെന്നും ബജാജ് പറഞ്ഞുനിര്‍ത്തി.


ഇപ്പോഴിതാ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാല്‍പ്പര്യത്തെ വൃണപ്പെടുത്തുമെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.രാഹുല്‍ ബജാജ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങളും വിമര്‍ശനങ്ങളും കേള്‍ക്കുകയും ഉത്തരങ്ങളും അഭിപ്രായങ്ങളും പറയുകയും ചെയ്തു. സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായിപ്പോഴും ഉത്തരം തേടുന്നതാണ് നല്ലത്. അത് ഏറ്റുപിടിക്കുന്നത് ദേശീയ താല്‍പ്പര്യത്തെ വൃണപ്പെടുത്തും'- നിര്‍മല ട്വിറ്റിറില്‍ കുറിച്ചു.

എന്‍.ഡി.എ ഭരണകാലത്ത് ആരും ഭയക്കേണ്ട കാര്യമില്ലെന്നായിരുന്നു അമിത് ഷാ മറുപടിയായി പറഞ്ഞത്. പ്രജ്ഞയുടെ പ്രസ്താവനയെ തങ്ങള്‍ അപലപിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു.

Other News in this category4malayalees Recommends