' നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്ന് പലരും പറഞ്ഞു; അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു; ഫോട്ടോയുമായി ചെല്ലുമ്പോള്‍ കതക് വലിച്ചടയ്ക്കും'; ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രാഖി സാവന്ത്

വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് പലപ്പോഴും വാര്‍ത്തകളിലിടം നേടാറുണ്ട് ബോളിവുഡ് നടി രാഖി സാവന്ത്. ഇപ്പോഴിതാ ചെറുപ്പക്കാലത്ത് അനുഭവിച്ച ദുരിതാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് രാഖി.

വിശപ്പടക്കാന്‍ ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാതിരുന്ന ഒരു കുട്ടിക്കാലം ഉണ്ടായിരുന്നുവെന്ന് രാഖി പറഞ്ഞു. 'അമ്മ ആശുപത്രി ജീവനക്കാരിയായിരുന്നു. അന്ന് മറ്റുള്ളവര്‍ ഉപേക്ഷിക്കുന്ന ഭക്ഷണം പോലും കഴിച്ചിട്ടുണ്ട്. ചവറ്റുകൊട്ടയില്‍ നിന്നുവരെ അമ്മ ഭക്ഷണം ശേഖരിച്ച് വീട്ടില്‍ കൊണ്ടുവന്ന് തരുമായിരുന്നു'' - രാഖി പറയുന്നു.

സിനിമയില്‍ ആദ്യകാലത്ത് അവസരം ചോദിച്ച് ചെല്ലുമ്പോള്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തുകാണിക്കൂ എന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നു.അവരെന്ത് കഴിവിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായിരുന്നു. വിവിധ പോസിലുള്ള ചിത്രങ്ങളുമായി ചലച്ചിത്രപ്രവര്‍ത്തകരെ കാണാന്‍ ഓഡിഷന് ചെല്ലുമ്പോള്‍ ചെല്ലുമ്പോള്‍ അവര്‍ എനിക്ക് പിന്നിലെ കതക് വലിച്ചടക്കും. പിന്നെ എങ്ങനെയെങ്കിലും കഷ്ടപ്പെട്ടായിരിക്കും അവിടെ നിന്ന് രക്ഷപ്പെടുക'- രാഖി പറഞ്ഞു

Other News in this category4malayalees Recommends