നടി മഞ്ജു വാര്യരുടെ പരാതി; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും തെളിവെടുപ്പിനു എത്താതെ മുങ്ങി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

നടി മഞ്ജു വാര്യരുടെ പരാതി; അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും തെളിവെടുപ്പിനു എത്താതെ മുങ്ങി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

നടി മഞ്ജു വാര്യരുടെ പരാതി, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തെളിവെടുപ്പിനു എത്താതെ മുങ്ങി. മഞ്ജു വാരിയരുടെ പരാതിയില്‍ തെളിവെടുക്കാന്‍ ഞായറാഴ്ച ഹാജരാകാന്‍ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ എത്തിയില്ല. തൃശ്ശൂര്‍ ക്രൈം ബ്രാഞ്ച് പോലീസാണ് കേസ് അന്വേഷിക്കുന്നത്. അസിസ്റ്റന്റ് കമ്മിഷണര്‍ സി.ഡി. ശ്രീനിവാസനാണ് അന്വേഷചുമതല.


പരാതിയുമായി ബന്ധപ്പെട്ട് ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലും അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. സ്ഥലത്തില്ലാതിരുന്ന ശ്രീകുമാര്‍ മേനോനോട് ഞായറാഴ്ച ഹാജരാകണമെന്നു കാണിച്ച് നോട്ടീസും നല്‍കിയിരുന്നു. എന്നാല്‍, അദ്ദേഹം ഞായറാഴ്ച എത്തിയില്ല. എത്തുന്നില്ലെന്ന വിവരം കാണിച്ച് സന്ദേശങ്ങളൊന്നും കിട്ടിയില്ലെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

Other News in this category



4malayalees Recommends