'അവരോട് ഒരു ദയയും കാണിക്കരുത്;വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ജനമധ്യത്തില്‍ നടപ്പിലാക്കണം'; രോക്ഷാകുലയായി സമാജ് വാദി പാര്‍ട്ടി നേതാവും എം.പിയുമായ ജയ ബച്ചന്‍

'അവരോട് ഒരു ദയയും കാണിക്കരുത്;വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ജനമധ്യത്തില്‍ നടപ്പിലാക്കണം'; രോക്ഷാകുലയായി സമാജ് വാദി പാര്‍ട്ടി നേതാവും എം.പിയുമായ ജയ ബച്ചന്‍

തെലങ്കാനയില്‍ വനിതാ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ ജനമധ്യത്തില്‍ നടപ്പിലാക്കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും എം.പിയുമായ ജയ ബച്ചന്‍.ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് ജയ ബച്ചന്‍ നിലപാട് വ്യക്തമാക്കിയത്. ഒരു തരത്തിലുള്ള ദയയും ഇത്തരക്കാരോട് കാണിക്കരുതെന്നും പരസ്യമായി ശിക്ഷ നടപ്പാക്കുകയാണ് വേണ്ടതെന്നും ജയ ബച്ചന്‍ പറഞ്ഞു.


ഡിസംബര്‍ 31 ന് മുന്‍പ് തന്നെ പ്രതികളെ തൂക്കിലേറ്റണമെന്നായിരുന്നു എ.ഐ.ഡി.എം.കെ നേതാവായ വിജില സത്യനാഥന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടത്. വികാരാധീനയായിട്ടായിരുന്നു എം.പി സംസാരിച്ചത്.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഈ രാജ്യം സുരക്ഷിതമല്ല. ഈ കുറ്റകൃത്യം ചെയ്ത നാല് പേരെ ഡിസംബര്‍ 31 ന് മുമ്പ് തൂക്കിക്കൊല്ലണം. അതിനായി അതിവേഗ കോടതി രൂപീകരിക്കണം. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു.

അതേസമയം പ്രതികളോട് ഒരു തരത്തിലുള്ള മമതയും കാണിക്കരുതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends