കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയില്‍നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു; റിക്രൂട്ട്‌മെന്റ് ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും; മികച്ച അവസരം

കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയില്‍നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു; റിക്രൂട്ട്‌മെന്റ് ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും; മികച്ച അവസരം

കുവൈത്തില്‍ നഴ്‌സുമാര്‍ക്ക് വന്‍ അവസരങ്ങള്‍. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയില്‍നിന്ന് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. സ്ഥിര നിയമനത്തിന് പകരം കരാര്‍ വ്യവസ്ഥയിലാകും നിയമനം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരെ കുവൈത്ത് നിയമിക്കുന്നത്. ജനുവരിയില്‍ ഉദ്ഘാടനം ചെയ്യുന്ന ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കുമാണ് റിക്രൂട്ട്‌മെന്റ്. ഇന്ത്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്ന് 700ലേറെ നഴ്‌സുമാരെ കൊണ്ടുവരാനാണ് ആലോചനയെന്ന്.


സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് മന്ത്രാലയം മുന്‍ഗണന നല്‍കുന്നത്. കരാര്‍ നിയമനമായാല്‍ സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ല എന്നതാണ് അധികൃതര്‍ കാണുന്ന നേട്ടം. വികസിപ്പിച്ച സബാഹ് ആശുപത്രി, പകര്‍ച്ചരോഗ ആശുപത്രി, ക്ലിനിക്കുകള്‍ എന്നിവയിലേക്കാണ് നഴ്‌സുമാരെ ആവശ്യമുള്ളത്. കുറച്ചുപേരെ ആരോഗ്യ മന്ത്രാലയം നേരിട്ടും ബാക്കിയുള്ളവരെ കരാര്‍ കമ്പനികള്‍ വഴിക്കുമാണ് കൊണ്ടുവരുന്നത്.

നഴ്‌സിങ് ക്ഷാമം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ വലക്കുന്നുണ്ട്. സ്വദേശികളെ നിയമിക്കുന്നതിനാണ് മുന്‍ഗണനയെങ്കിലും യോഗ്യരായ സ്വദേശി നഴ്‌സുമാരെ ആവശ്യാനുസരണം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. സിവില്‍ സര്‍വിസ് കമീഷന്‍ വിദേശി നിയമനത്തിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഇളവ് വേണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ അഭ്യര്‍ഥന. വിദേശത്ത് നിന്നും എത്തുന്ന നഴ്‌സുമാരില്‍ ഏറെയും നാലോ അഞ്ചോ വര്‍ഷത്തെ സേവനത്തിന് ശേഷം കാനഡ, ഓസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതും അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിക്കുന്നു.

Other News in this category



4malayalees Recommends