കനേഡിയന്‍ പിആറിനായി കാനഡയില്‍ നിന്നും അപേക്ഷിക്കുന്ന വിദേശികള്‍ക്കും ബയോമെട്രിക്ക് പരിശോധന നിര്‍ബന്ധമാക്കി; ഇതിനായി പുതിയ 58 ബയോമെട്രിക് സര്‍വീസ് പോയിന്റുകള്‍; ഇമിഗ്രേഷന്റെ കാര്യക്ഷമതയും വിശ്വാസ്യതയും വര്‍ധിക്കുമെന്ന് മന്ത്രി

കനേഡിയന്‍ പിആറിനായി കാനഡയില്‍ നിന്നും അപേക്ഷിക്കുന്ന വിദേശികള്‍ക്കും ബയോമെട്രിക്ക് പരിശോധന നിര്‍ബന്ധമാക്കി; ഇതിനായി പുതിയ 58 ബയോമെട്രിക് സര്‍വീസ് പോയിന്റുകള്‍; ഇമിഗ്രേഷന്റെ കാര്യക്ഷമതയും വിശ്വാസ്യതയും വര്‍ധിക്കുമെന്ന് മന്ത്രി
കാനഡയില്‍ നിന്നും കനേഡിയന്‍ പിആറിനായി അപേക്ഷിക്കുന്ന വിദേശികള്‍ക്ക് നിലവില്‍ ബയോമെട്രിക്ക് പരിശോധന നിര്‍ബന്ധമാക്കി.ഇതിനായി ബയോമെട്രിക് സര്‍വീസ് സെന്ററുകള്‍ കൂടുതലായി രാജ്യമാകമാനം തുറന്നിട്ടുണ്ട്. ഈ അടുത്ത കാലത്ത് ഇതിനായി 58 പുതിയ ബയോമെട്രിക് സര്‍വീസ് പോയിന്റുകളാണ് കാനഡയിലാകമാനം തുറന്നിരിക്കുന്നത്. ഡിസംബര്‍ മൂന്ന് വരെ കാനഡയ്ക്ക് പുറത്ത് നിന്നും പിആറിനായി അപേക്ഷിക്കുന്നവര്‍ മാത്രം അവരുടെ ഫിംഗര്‍പ്രിന്റുകളും ഫോട്ടോയും സമര്‍പ്പിക്കണമെന്ന നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ.

എന്നാല്‍ നിലവില്‍ കാനഡയ്ക്ക് അകത്ത് നിന്നും പിആറിനായി അപേക്ഷിക്കുന്നവര്‍ക്കും ഇത് ബാധകമാക്കിയിരിക്കുകയാണ്. വര്‍ക്ക് പെര്‍മിറ്റ്( ഇന്‍ക്ലൂഡിംഗ് എക്സ്റ്റന്‍ഷന്‍സ്), സ്റ്റഡി പെര്‍മിറ്റ്(ഇന്‍ക്ലൂഡിംഗ് എക്സ്റ്റന്‍ഷന്‍സ്), വിസിറ്റര്‍ വിസ(ഇന്‍ക്ലൂഡിംഗ് എക്സ്റ്റന്‍ഷന്‍സ്) , പെര്‍മനന്റ് റെസിഡന്‍സ് എന്നിവയ്ക്കായി കാനഡയ്ക്ക് അകത്ത് നിന്നും അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇത് ബാധകമാക്കിയിട്ടുണ്ട്. കാനഡയിലെ ഒരു പെര്‍മിറ്റ് അല്ലെങ്കില്‍ വിസ നീട്ടാനായി അപേക്ഷിക്കുന്നവര്‍ക്കും ബയോമെട്രിക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

സാധുതയില്ലാത്ത ബയോമെട്രിക് ഉള്ളവരും ഇത്പ്രകാരം പുതിയ ബയോമെട്രിക് പരിശോധനകള്‍ക്ക് വിധേയമാകണം. ഇതിനാല്‍ തങ്ങളുടെ ബയോമെട്രികിന്റെ സാധുത നഷ്ടപ്പെട്ടുവോയെന്ന പരിശോധന ഇതിന്റെ പരിധിയില്‍ വരുന്നവര്‍ നടത്തേണ്ടതുണ്ട്. ബയോമെട്രിക് പരിശോധനകള്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ 58 സര്‍വീസ് സെന്ററുകളുടെ ലിസ്റ്റ് ഐആര്‍സിസിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ബയോമെട്രിക്ക് പരിശോധനകള്‍ക്ക് കൂടുതല്‍ പേര്‍ വിധേയമാകണമെന്ന നിബന്ധന പ്രാവര്‍ത്തികമാക്കിയതിലൂടെ ഇവിടുത്തെ ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ കാര്യക്ഷമതയും വിശ്വാസ്യതയും ഒന്ന് കൂടി വര്‍ധിക്കുമെന്നാണ് ഇമിഗ്രേഷന്‍ മിനിസ്റ്ററായ മാര്‍കോ മെന്‍ഡിസിനോ പറയുന്നത്.

Other News in this category4malayalees Recommends