യുഎസില്‍ നിന്നും ഗ്വാട്ടിമാലയിലേക്ക് അസൈലം സീക്കര്‍മാരെ തിരിച്ചയക്കാനാരംഭിച്ചു; സാല്‍വദോര്‍ കാരനെ ചൊവ്വാഴ്ച അരിസോണയില്‍ നിന്നും വിമാനം കയറ്റി; അസൈലം സീക്കര്‍മാരുടെ പ്രവാഹം നിയന്ത്രിക്കാന്‍ ട്രംപിന്റെ തന്ത്രം വിജയം കണ്ടു

യുഎസില്‍ നിന്നും ഗ്വാട്ടിമാലയിലേക്ക് അസൈലം സീക്കര്‍മാരെ തിരിച്ചയക്കാനാരംഭിച്ചു; സാല്‍വദോര്‍ കാരനെ ചൊവ്വാഴ്ച അരിസോണയില്‍ നിന്നും വിമാനം കയറ്റി; അസൈലം സീക്കര്‍മാരുടെ പ്രവാഹം നിയന്ത്രിക്കാന്‍ ട്രംപിന്റെ തന്ത്രം വിജയം കണ്ടു
ഗ്വാട്ടിമാലയുമായി യുഎസ് ഉണ്ടാക്കിയ കരാര്‍ പ്രകാരം അസൈലം സീക്കര്‍മാരെ അവിടേക്ക് അയക്കാനാരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതിന് തുടക്കമിട്ട് ആദ്യത്തെ സാല്‍വദോര്‍ പൗരനെ ഗ്വാട്ടിമാലയിലേക്ക് അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.അസൈലം സീക്കര്‍മാരെ അയക്കാനുള്ള സുരക്ഷിതമായ മൂന്നാം രാജ്യമെന്ന നിലയിലാണ് സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയിലേക്ക് അസൈലം സീക്കര്‍മാരെ അയച്ചിരിക്കുന്നതെന്നാണ് ചൊവ്വാഴ്ച ഗ്വാട്ടിമാലയിലെ അധികൃതര്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ നവംബര്‍ അവസാനമായിരുന്നു ഈ പ്രോഗ്രാമിന് തുടക്കമിട്ടിരുന്നത്. ഏതാണ്ട് കാലിയായ ബോയിംഗ് 737 വിമാനത്തില്‍ ഹോണ്ടുറാസില്‍ നിന്നുള്ള ഒരു അസൈലം സീക്കറെ ടെക്‌സാസിലെ എല്‍ പാസോയില്‍ നിന്നും ഗ്വാട്ടിമാലയിലേക്ക് കൊണ്ടു പോയതിനെ തുടര്‍ന്നായിരുന്നു ഈ പ്രോഗ്രാം ആരംഭിച്ചിരുന്നത്.ഇപ്പോള്‍ ഈ പ്രോഗ്രാം പ്രകാരം രണ്ടാമത്തെ ആളെയാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച അരിസോണയിലെ മെസയില്‍ നിന്നും കൊണ്ടു പോയിരിക്കുന്നത്.

ഈ വിമാനത്തില്‍ മറ്റ് യാത്രക്കാരായി 84 ഗ്വാട്ടിമാലക്കാരും രണ്ട് ഹോണ്ടുറാസുകാരും ഉണ്ടായിരുന്നുവെന്നാണ് ഗ്വാട്ടിമാലയിലെ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വക്താവായ അലെജാന്‍ന്ദ്ര മെന പറയുന്നത്.ഇത്തരത്തില്‍ യുഎസിലെത്തുന്ന അസൈലം സീക്കര്‍മാരെ മറ്റൊരു രാജ്യത്തേക്ക് കയറ്റി അയക്കാനുളള ഡീല്‍ നേടിയെടുത്തത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയതന്ത്ര വിജയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഇക്കാര്യത്തില്‍ ട്രംപ് മെക്‌സിക്കോയില്‍ സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും ട്രംപ് സഹായം ആവശ്യപ്പെടുകയായിരുന്നു. യുഎസിലേക്ക് അസൈലം തേടി ആയിരക്കണക്കിന് പേര്‍ പ്രവഹിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്നായിരുന്നു ട്രംപ് ഈ നീക്കം നടത്തി അവരില്‍ നല്ലൊരു ഭാഗം പേരെ തിരിച്ചയച്ചത്.

Other News in this category



4malayalees Recommends