എന്‍എസ്ഡബ്ല്യൂവില്‍ മരിച്ച വൈക്കം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തിരുതകൃതി; ധനസമാഹരണത്തിന് മിനക്കെട്ടിറങ്ങി ഓസ്‌ട്രേലിയന്‍ മലയാളികള്‍; ജോംസന്‍ ജേക്കബിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നവംബര്‍ 28ന്

എന്‍എസ്ഡബ്ല്യൂവില്‍ മരിച്ച വൈക്കം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തിരുതകൃതി;  ധനസമാഹരണത്തിന് മിനക്കെട്ടിറങ്ങി ഓസ്‌ട്രേലിയന്‍ മലയാളികള്‍; ജോംസന്‍ ജേക്കബിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് നവംബര്‍ 28ന്
ഇക്കഴിഞ്ഞ നവംബര്‍ 28ന് ന്യൂ സൗത്ത് വെയില്‍സിലെ പോര്‍ട്ട് മക്വാറിയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മലയാളി നഴ്‌സ് ജോംസന്‍ ജേക്കബിന്റെ (30)മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി ഓസ്‌ട്രേലിയയിലെ പ്രത്യേകിച്ച് പോര്‍ട്ട് മക്വാറിയിലെ മലയാളികള്‍ രംഗത്തെത്തി.ഒരു വര്‍ഷം മുന്‍പ് ക്വീന്‍സ്ലാന്റില്‍ നിന്നും പോര്‍ട്ട് മക്വാറിയിലേക്ക് വന്ന ജോംസണ്‍ ഒരു ഏജ്ഡ് കെയറില്‍ സീനിയര്‍ രജിസ്റ്റേര്‍ഡ് നഴ്സായി തൊഴില്‍ ചെയ്യുകയായിരുന്നു.

എപ്ലോയ്‌മെന്റ് വിസയിലായിരുന്ന ജോംസന്‍ പെര്‍മനന്റ് റെസിഡന്‍സിക്കായി കാത്തിരിക്കുകയായിരുന്നു.ഇദ്ദേഹത്തിന്റെ് ഭാര്യയും മൂന്നര വയസുള്ള മകനും മറ്റ് കുടുംബാംഗങ്ങളും കേരളത്തിലാണുള്ളത്. ഭൗതി ശരീരം കേരളത്തിലേക്ക് കൊണ്ടു പോകുന്നതിനും സംസ്‌കാരം നടത്തുന്നതിനുള്ള ചിലവിനുമായാണ് പണം ശേഖരിക്കുന്നതെന്ന് ഇതിന് സമാരംഭം കുറിച്ച മലയാളി ഡോക്ടറായ ഡോ. റോഷന്‍ എബ്രഹാം വെളിപ്പെടുത്തുന്നു.

പോര്‍ട്ട് മക്വാറിയിലെ മലയാളികള്‍ക്ക് പുറമെ ഓസ്ട്രേലിയയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവരും സഹായിക്കുന്നുണ്ടെന്ന് ജോംസന്റെ ബന്ധുകൂടിയായ മെജോ വര്‍ഗീസ് വെളിപ്പെടുത്തിയിട്ടുണ്ട്.മൃതദേഹം കേരളത്തിലെത്തിക്കുന്നതിനുള്ള നീക്കങ്ങള്‍ക്കും മറ്റുമായി പാര്‍ലമെന്റംഗം ലെസ്ലി വില്യംസുമായും, ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും മെജോ വെളിപ്പെടുത്തി.







Other News in this category



4malayalees Recommends