സ്വര്‍ഗ്ഗീയവിരുന്ന് ഉപവാസ പ്രാര്‍ത്ഥന ഇന്നു മുതല്‍ കോട്ടയത്ത്

സ്വര്‍ഗ്ഗീയവിരുന്ന് ഉപവാസ പ്രാര്‍ത്ഥന ഇന്നു മുതല്‍ കോട്ടയത്ത്

കേരളത്തിലെ ഏറ്റവും വലിയ പ്രാദേശിക സഭയായ സ്വര്‍ഗ്ഗീയവിരുന്നിന്റെ (ഹെവന്‍ലി ഫീസ്റ്റ്) 10 ദിന ഉപവാസ പ്രാര്‍ത്ഥന ഇന്നു മുതല്‍ കോട്ടയത്ത് സ്പോര്‍ട്സ് കൗണ്‍സില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു.


കഴിഞ്ഞ ഒരുവര്‍ഷം ക്ഷേമത്തോട് കാത്തുസൂക്ഷിച്ച ദൈവത്തിനു നന്ദി നല്‍കുന്നതിനൊപ്പം 2020-ലേക്ക് പുതിയ കൃപകളിലേക്കും ഒരുക്കങ്ങളിലേക്കും പ്രവേശിക്കുന്നതിനുള്ള ഒരുക്ക പ്രാര്‍ത്ഥനയാണ് 10 ദിവസ ഉപവാസ പ്രാര്‍ത്ഥന.

ആഴമായ ദൈവ വചന പഠനവും, പ്രാര്‍ത്ഥനയും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കും. തങ്കു ബ്രദറിനും തോമസുകുട്ടി ബ്രദറിനും ഒപ്പം ഈ നൂറ്റാണ്ടില്‍ ദൈവം അതിശക്തമായി ലോക രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന ദൈവ ദാസന്മാരും ശുശ്രൂഷിക്കുന്നു.

പാസ്റ്റര്‍ തോമസ് ജോര്‍ജ് (ന്യൂഡല്‍ഹി), ബ്രദര്‍ ഡാമിയന്‍ (ബ്ലെസിംഗ് സെന്റര്‍ കൊച്ചിന്‍), പാസ്റ്റര്‍ രാജേഷ് (കോര്‍ണര്‍ സ്റ്റോണ്‍ ചര്‍ച്ച് കൊച്ചിന്‍), പാസ്റ്റര്‍ ജോഷി (പ്രയിസ് ജനറേഷന്‍ ആലപ്പി), പാസ്റ്റര്‍ ഫിന്നി സ്റ്റീഫന്‍ തുടങ്ങിയവര്‍ സ്വര്‍ഗ്ഗീയവിരുന്നിന്റെ ശുശ്രൂഷകരോടൊപ്പം ഈ ദിവസങ്ങളില്‍ ശുശ്രൂഷിക്കുന്നു.

2019-ല്‍ കേരളത്തിലെ വിവിധ പട്ടണങ്ങളിലും വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളിലും നടന്ന സ്വര്‍ഗ്ഗീയവിരുന്നിന്റെ യോഗങ്ങള്‍ അനേകര്‍ക്ക് അനുഗ്രഹമായിരുന്നു.

തങ്കു ബ്രദറിന്റേയും തോമസുകുട്ടി ബ്രദറിന്റേയും വിവിധ രാജ്യങ്ങളില്‍ നടന്ന യോഗങ്ങള്‍ അനേകര്‍ക്ക് വിടുതലും അനുഗ്രഹമായിരുന്നു.

ഈവര്‍ഷം അമേരിക്കയിലെ ന്യൂയോര്‍ക്ക്, ഫിലഡല്‍ഫിയ, ഹൂസ്റ്റണ്‍ നഗരങ്ങളില്‍ നടന്ന തങ്കു ബ്രദറിന്റെ മീറ്റിംഗ് അനേകര്‍ക്ക് പുതിയ അനുഭവമായിരുന്നു. നവംബര്‍മാസത്തില്‍ ലണ്ടന്‍, ജര്‍മ്മനി, റോം, ദുബായ് എന്നിവടങ്ങളില്‍ നടന്ന തോമസുകുട്ടി ബ്രദറിന്റെ മീറ്റിംഗ് അനേകര്‍ക്ക് അനുഹ്രഹമായിരുന്നു.

ടൊറന്റോ, സിഡ്നി, മെല്‍ബണ്‍, ദുബായ്, കുവൈറ്റ്, ബഹ്റിന്‍, ദോഹ എന്നിവടങ്ങളില്‍ നടന്ന സ്വര്‍ഗ്ഗീയവിരുന്നിന്റെ മീറ്റിംഗുകളിലും തങ്കു ബ്രദറും തോമസുകുട്ടി ബ്രദറും ഈവര്‍ഷം ദൈവവചനം ശുശ്രൂഷിക്കുകയുണ്ടായി.

ഇന്നു മുതല്‍ കോട്ടയത്ത് നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനയിലേക്ക് ഏവര്‍ക്കും സ്വാഗതം. പ്രമുഖ ടിവി ചാനലുകളായ ഫ്ളവേഴ്സ്, സൂര്യ, റിപ്പോര്‍ട്ടര്‍ ടിവി, പവര്‍വിഷന്‍, ഹാര്‍വെസ്റ്റ് ടിവി എന്നിവയില്‍ സ്വര്‍ഗ്ഗീയവിരുന്നിന്റെ പ്രോഗ്രാമുകള്‍ സംപ്രേഷണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.theheavenlyfeast.org

Other News in this category



4malayalees Recommends