ചൈനക്കും യുഎഇക്കും മാത്രം നല്‍കാനുള്ളത് 10.40 ബില്യണ്‍ ഡോളര്‍; 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ എടുത്തത് 4.550154 ബില്യണ്‍ ഡോളര്‍ കടം; കടക്കെണിയില്‍ നട്ടം തിരിഞ്ഞ് പാക്കിസ്ഥാന്‍; ഇമ്രാന്‍ഖാനെ കുരുക്കുന്ന റിപ്പോര്‍ട്ട്

ചൈനക്കും യുഎഇക്കും മാത്രം നല്‍കാനുള്ളത് 10.40 ബില്യണ്‍ ഡോളര്‍; 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ എടുത്തത് 4.550154 ബില്യണ്‍ ഡോളര്‍ കടം; കടക്കെണിയില്‍ നട്ടം തിരിഞ്ഞ് പാക്കിസ്ഥാന്‍; ഇമ്രാന്‍ഖാനെ കുരുക്കുന്ന റിപ്പോര്‍ട്ട്

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭരണം പൂര്‍ണ്ണ പരാജയമെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. പാക്കിസ്ഥാന്റെ കടക്കെണിയെ കുറിച്ചുള്ള നിര്‍ണായകമായ റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തായിരിക്കുന്നത്. ചൈനക്കും യുഎഇക്കും മാത്രം പാകിസ്ഥാന്‍ നല്‍കാനുള്ളത് 10.40 ബില്യണ്‍ യുഎസ് ഡോളറാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.


വിദേശനയങ്ങളുടെ ഭാഗമായി സൗഹൃദ രാഷ്ട്രങ്ങളായ ചൈനയില്‍ നിന്നും യുഎഇയില്‍ നിന്നും എടുത്തിട്ടുള്ള പഴയ വായ്പകള്‍ തിരിച്ചടക്കാനാണ് പ്രധാനമായും പാകിസ്ഥാന്‍ പുതിയ വായ്പകളെടുത്തത്. വിദേശ നാണ്യത്തിന്റെ കരുതല്‍നിധി കുറയുകയും വികസനം മുരടിക്കുകയും ചെയ്ത പാകിസ്ഥാന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.

ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹ്രീക് ഇന്‍ ഇന്‍സാഫ് (പിടിഐ) സര്‍ക്കാര്‍ ചൈനീസ്, യുഎഇ, യൂറോപ്യന്‍ ബാങ്കുകളില്‍ നിന്ന് മൊത്തം 4.80 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പയായി സ്വീകരിച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 4.550154 ബില്യണ്‍ ഡോളര്‍ പാകിസ്ഥാന്‍ വായ്പയെടുത്തിട്ടുണ്ടെന്ന് ധനമന്ത്രാലയം ഉപരിസഭയായ സെനറ്റിനെ അറിയിച്ചു. പാകിസ്ഥാന്റെ വിദേശ കടം 88.199 ബില്യണ്‍ യുഎസ് ഡോളറിലെത്തിയെന്ന് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ധനമന്ത്രാലയം സെനറ്റിനെ അറിയിച്ചിരുന്നു.

7.32 ബില്യണ്‍ യുഎസ് ഡോളര്‍ പലിശക്ക് പുറമെ കഴിഞ്ഞ ആറ് സാമ്പത്തിക വര്‍ഷങ്ങളില്‍ പാകിസ്ഥാന്‍ 26.19 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പയെടുത്തു. ഇത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ മൊത്തം വിദേശ കടം 33.50 യുഎസ് ഡോളറായി ഉയര്‍ത്തി. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ പാകിസ്ഥാന്‍ 6.90897 ബില്യണ്‍ യുഎസ് ഡോളറും 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 5.40721 ബില്യണ്‍ ഡോളറും 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 4.45020 ബില്യണ്‍ ഡോളറും വായ്പയെടുത്തതായി ധനമന്ത്രാലയം വ്യക്തമാക്കി.

Other News in this category4malayalees Recommends