സ്വവര്‍ഗരതിയെ ടിക്ടോക്കിനും ഭയമോ? ഹിന്ദു - മുസ്ലീം ലെസ്ബിയന്‍ ദമ്പിതകളുടെ വീഡിയോ നീക്കം ചെയ്ത് ടിക്ടോക്ക്; വിമര്‍ശനവുമായി ഉപയോക്താക്കള്‍

സ്വവര്‍ഗരതിയെ ടിക്ടോക്കിനും ഭയമോ? ഹിന്ദു - മുസ്ലീം ലെസ്ബിയന്‍ ദമ്പിതകളുടെ വീഡിയോ നീക്കം ചെയ്ത് ടിക്ടോക്ക്; വിമര്‍ശനവുമായി ഉപയോക്താക്കള്‍

ലെസ്ബിയന്‍ ദമ്പിതകളുടെ വീഡിയോ നീക്കം ചെയ്ത് ടിക്ടോക്ക്. എന്നാല്‍ ടിക് ടോക്കിന്റെ ഈ നടപടിക്കെതിരെ പല ഭാഗത്ത് നിന്നും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പാകിസ്ഥാനില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റായ സുന്ദസിന്റെയും ഇന്ത്യന്‍ വംശജയായ അജ്ഞലി ചക്രയുടെയും വീഡിയോ ആണ് ടിക് ടോക്ക് നീക്കം ചെയ്തത്. മുന്‍പ് ഇവരുടെ വിവാഹ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടിക്ടോക്കിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് വീഡിയോ നീക്കം ചെയ്തത്. എന്നാല്‍ ടിക് ടോക്കില്‍ നിന്ന് വീഡിയോ നീക്കം ചെയ്തതിന് പിന്നാലെ ഇതേ വീഡിയോ ഇരുവരും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. പൈജാമയും പരാമ്പരാഗത് ലഹങ്കയും ധരിച്ചായിരുന്നു ഇരുവരുടെയും ഡാന്‍സ്. സ്വവര്‍ഗരതിയോടുള്ള പേടിയെക്കുറിച്ച് ആളുകള്‍ പറയുന്നത് ശരിയാണ്. സ്വവര്‍ഗാനുരാഗത്തെ ഭയന്നിട്ടാണ് വീഡിയോ നീക്കം ചെയ്‌തെന്നും അജ്ഞലി ട്വീറ്റ് ചെയ്തു.


എന്നാല്‍ ടിക്ടോക്കില്‍ നിന്ന് ഇവരുടെ വീഡിയോ നീക്കം ചെയ്തതിനെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്ത് എത്തി. ഇരുവരെയും പിന്തുണച്ചും നിരവധി പേര്‍ എത്തി. നിലവില്‍ ഇരുവരും യുഎസ്എയിലാണ് താമസം.

Other News in this category4malayalees Recommends