'എത്രതവണ ഞാന്‍ പറഞ്ഞു, കോഹ്ലിയെ കളിയാക്കല്ലേ, കളിയാക്കല്ലേ എന്ന്; നിങ്ങള്‍ കേട്ടില്ല. ഇപ്പൊ എന്തായി'; വെസ്റ്റ് ഇന്‍ഡീസിനെ ട്രോളി അമിതാഭ് ബച്ചന്‍

'എത്രതവണ ഞാന്‍ പറഞ്ഞു, കോഹ്ലിയെ കളിയാക്കല്ലേ, കളിയാക്കല്ലേ എന്ന്; നിങ്ങള്‍ കേട്ടില്ല. ഇപ്പൊ എന്തായി'; വെസ്റ്റ് ഇന്‍ഡീസിനെ ട്രോളി അമിതാഭ് ബച്ചന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ വിരാട് കോലിയുടെ പ്രകടനത്തെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയിലെ 'ക്ഷുഭിത യൗവനം' ഇന്ത്യന്‍ ക്രിക്കറ്റിലെ 'ക്ഷുഭിത യൗവന'ത്തെ കുറിക്കു കൊള്ളുന്ന സിനിമാ ഡയലോഗിലൂടെയാണ് അഭിനന്ദിച്ചത്. അമിതാഭ് ബച്ചന്റെ ഹിറ്റ് സിനിമകളിലൊന്നായ അമര്‍, അക്ബര്‍, ആന്റണിയിലെ ഡയലോഗാണ് ബച്ചന്‍ കുറിച്ചത്.


'എത്രതവണ ഞാന്‍ പറഞ്ഞു, കോഹ്ലിയെ കളിയാക്കല്ലേ, കളിയാക്കല്ലേ... എന്ന്. നിങ്ങള്‍ കേട്ടില്ല. ഇപ്പൊ എന്തായി, അര്‍ഹിച്ച മറുപടി കോഹ്ലി തന്നെ നിങ്ങള്‍ക്ക് നല്‍കിയില്ലേ. കോഹ്ലിയെകൊണ്ടുള്ള പൊല്ലാപ്പ് എത്രയെന്ന് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട്...' അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ബച്ചന്റെ അഭിനന്ദനത്തിന് വൈകാതെ കോഹ്ലിയുടെ മറുപടിയുമെത്തി. ചിരിയോടെ നന്ദി പറഞ്ഞ കോഹ്ലി അങ്ങ് എപ്പോഴും പ്രചോദനമാണെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

Other News in this category4malayalees Recommends