ഭര്‍ത്താക്കന്‍മാരായാല്‍ ഇങ്ങനെ വേണം; ഡോക്ടറെ കാണാന്‍ നിറവയറുമായി കാത്തു നിന്ന ഭാര്യയ്ക്ക് സ്വന്തം മുതുകില്‍ ഇരിപ്പിടമൊരുക്കി ഭര്‍ത്താവ്; അരമണിക്കൂറോളം നിന്ന് കാലു കുഴഞ്ഞ് വീഴാറായ ഭാര്യയ്ക്ക് താങ്ങായ ഭര്‍ത്താവ് തന്നെ ഹീറോ; വീഡിയോ കാണാം

ചൈനയില്‍ ഡോക്ടറെ കാണാനായി കാത്തുനിന്ന ഗര്‍ഭിണി ഇരിക്കാന്‍ സ്ഥലം ലഭിക്കാതെ വിഷമിച്ചതോടെ സ്നേഹസമ്പന്നനായ ഭര്‍ത്താവ് അവരെ സഹായിച്ച രീതിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി. അരമണിക്കൂറോളം ഇവര്‍ ഇരിക്കാന്‍ ഇടം നില്‍ക്കേണ്ടി വന്നു. ചുറ്റുമുണ്ടായിരുന്ന കസേരകളിലിരുന്നവരൊക്കെ ചെറുപ്പക്കാരായിരുന്നു എങ്കിലും ആരും എണീറ്റ് മാറാന്‍ തയാറായില്ല.

അവരില്‍ പലരും മൊബൈലില്‍ നോക്കി സമയം കളയുകയായിരുന്നു. അരമണിക്കൂറിനുശേഷം കാലുകള്‍ കുഴഞ്ഞു വീഴാന്‍ പോകുന്ന അവസ്ഥയിലായി അവര്‍.

ഇതോടെ ഭര്‍ത്താവ് നിലത്ത് കുനിഞ്ഞിരുന്ന് ഭാര്യയെ തന്റെ പുറത്ത് ഇരുത്തി. ചുമരില്‍ പിടിച്ചുകൊണ്ട് ഭര്‍ത്താവിന്റെ പുറത്തിരിക്കുന്ന ഗര്‍ഭിണിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയിലുടനീളം വൈറലായിക്കഴിഞ്ഞു. ചൈനയിലെ ഏറ്റവും മികച്ച ഭര്‍ത്താവാണിത് എന്ന് പലരും അഭിപ്രായപ്പെട്ടു.

Other News in this category4malayalees Recommends