കാനഡയില്‍ പ്രൊട്ടക്ടഡ് സ്റ്റാറ്റസിലുളളവര്‍ക്ക് വിദേശത്തെ കുടുംബാംഗങ്ങള്‍ക്കായി പിആറിന് അപേക്ഷിക്കാന്‍ രണ്ട് പുതിയ ഇനീഷ്യേറ്റീവുകള്‍ വരുന്നു; വിദേശത്ത് ശിക്ഷാ ഭീഷണി നേരിടുന്ന ഉറ്റവരെ കാനഡയിലേക്ക് എളുപ്പത്തില്‍ സുരക്ഷിതമായി എത്തിക്കാനൊരു മാര്‍ഗം

കാനഡയില്‍ പ്രൊട്ടക്ടഡ് സ്റ്റാറ്റസിലുളളവര്‍ക്ക് വിദേശത്തെ കുടുംബാംഗങ്ങള്‍ക്കായി പിആറിന് അപേക്ഷിക്കാന്‍ രണ്ട് പുതിയ ഇനീഷ്യേറ്റീവുകള്‍ വരുന്നു; വിദേശത്ത് ശിക്ഷാ ഭീഷണി നേരിടുന്ന ഉറ്റവരെ കാനഡയിലേക്ക് എളുപ്പത്തില്‍ സുരക്ഷിതമായി എത്തിക്കാനൊരു മാര്‍ഗം
പ്രൊട്ടക്ടഡ് സ്റ്റാറ്റസിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് കാനഡയിലെ പെര്‍മനന്റ് റെസിഡന്‍സിന് അപേക്ഷിക്കുന്നതിനായി കാനഡ രണ്ട് പുതിയ ഇനീഷ്യേറ്റീവുകള്‍ ലോഞ്ച് ചെയ്യുന്നു. ഇവരുടെ ഫാമിലി റീയൂണിഫിക്കേഷന്‍ ത്വരിതപ്പെടുത്തുന്നതിനായിട്ടാണ് ഇവ ആരംഭിക്കുന്നത്. ഇത ്പ്രകാരം പ്രൊട്ടക്ടഡ് സ്റ്റാറ്റസിലുള്ളവര്‍ക്ക് വിദേശത്തുള്ള തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് പിആര്‍ ലഭിക്കുന്നതിനായി ഐആര്‍സിസിയുടമായി ബന്ധപ്പെടാന്‍ സാധിക്കും.

മറ്റൊരു രാജ്യത്ത് പ്രോസിക്യൂഷന്‍ നേരിടാന്‍ സാധ്യതയുളളവരാണ് പ്രൊട്ടക്ടഡ് സ്റ്റാറ്റസിലുള്ളവരായി പരിഗണിക്കുന്നത്. ജാതി, വര്‍ഗം, മതം, ദേശീയത, ഒരു സോഷ്യല്‍ ഗ്രൂപ്പിലെ അംഗത്വം, അല്ലെങ്കില്‍ പ്രത്യേക രാഷ്ട്രീയ അഭിപ്രായം തുടങ്ങിയവയുള്ളതിന്റെ പേരിലാണ് ഇത്തരക്കാര്‍ തങ്ങളുടെ സ്വദേശത്തോ അല്ലെങ്കില്‍ മറ്റൊരു രാജ്യത്തോ ശിക്ഷാ ഭീഷണി നേരിടേണ്ടി വരുന്നത്. ഇത്തരക്കാര്‍ കാനഡയില്‍ അഭയം തേടുന്നതോടെ അവര്‍ പ്രൊട്ടക്ടഡ് സ്റ്റാറ്റസിലെത്തുകയും ചെയ്യുന്നു.

ഇത്തരം കാറ്റഗറിയിലുള്ളവരുടെ കുടുംബാംഗങ്ങള്‍ ചിലപ്പോള്‍ വിദേശത്ത് ശിക്ഷാഭീഷണിയില്‍ കഴിയുന്നുണ്ടെങ്കില്‍ അവരെ കൂടി കാനഡയിലേക്ക് എത്തിക്കുന്നതിന് പിആര്‍ നേടിക്കൊടുക്കുന്നതിനാണ് പുതിയ ഇനീഷ്യേറ്റീവുകള്‍ ഉപകരിക്കുന്നത്.ഇവര്‍ക്ക് സാധാരണ പിആര്‍ പ്രൊസസിംഗുകളില്‍ എളുപ്പത്തില്‍ ഭാഗഭാക്കാകുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് അവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പുതിയ ഇനീഷ്യേറ്റീവുകള്‍ ആരംഭിക്കാന്‍ കാനഡ ഒരുങ്ങുന്നത്.

ഇത് സംബന്ധിച്ച പൈലറ്റ് പദ്ധതികള്‍ പ്രകാരം കൊളംബിയയിലെ ബോഗോട്ട, അര്‍ജന്റീനയിലെ ബ്യൂണെസ് അയേഴ്‌സ്, ജമൈക്കയില്‍ കിംഗ്‌സ്റ്റണ്‍, പെറുവിലെ ലിമ, ഇംഗ്ലണ്ടിലെ ലണ്ടന്‍, കെനിയയിലെ നൈറോബി, മെക്‌സിക്കോയിലെ മെക്‌സിക്കോ സിറ്റി, ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിന്‍, ബ്രസീലിലെ സാവോ പൗലോ എന്നിവിടങ്ങളിലുള്ള കുടുംബാംഗങ്ങള്‍ക്ക് വേണ്ടി കാനഡയില്‍ പ്രൊട്ടക്ടഡ് പദവിയിലുള്ളവര്‍ക്ക് പിആറിനായി അപേക്ഷിക്കാന്‍ സാധിക്കും.

Other News in this category



4malayalees Recommends