യുഎസിലെ ഗ്രീന്‍കാര്‍ഡുകള്‍ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ പുതുക്കാം; സൗകര്യത്തോടെയും സുരക്ഷിതത്തോടെയും വേഗത്തിലും പുതുക്കാനുള്ള എളുപ്പ വഴി; പുതിയ സൗകര്യം ചില കാറ്റഗറികളിലുള്ളവര്‍ക്ക് മാത്രമാണെന്ന പോരായ്മയെക്കുറിച്ച് ആശങ്ക

യുഎസിലെ ഗ്രീന്‍കാര്‍ഡുകള്‍ ഇനി മുതല്‍ ഓണ്‍ലൈനിലൂടെ പുതുക്കാം; സൗകര്യത്തോടെയും സുരക്ഷിതത്തോടെയും വേഗത്തിലും പുതുക്കാനുള്ള എളുപ്പ വഴി; പുതിയ സൗകര്യം ചില കാറ്റഗറികളിലുള്ളവര്‍ക്ക് മാത്രമാണെന്ന പോരായ്മയെക്കുറിച്ച് ആശങ്ക
യുഎസില്‍ ജീവിക്കുന്ന നിങ്ങളുടെ ഗ്രീന്‍കാര്‍ഡുകള്‍ പുതുക്കുന്നതിന് സാധാരണയായി ഒട്ടേറെ വെല്ലുവിളികള്‍ മിക്കവരും നേരിടാറുണ്ട്. എന്നാല്‍ യുഎസ് അധികൃതര്‍ നടത്തുന്ന പുതിയ നീക്കമനുസരിച്ച് ഇനി ഓണ്‍ലൈനില്‍ ഗ്രീന്‍കാര്‍ഡുകള്‍ പുതുക്കുന്നതിന് അവസരം വരാന്‍ പോവുകയാണ്. എന്നാല്‍ ഈ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാകില്ലെന്നാണ് പ്രാഥമിക സൂചന. യുഎസില്‍ ജീവിക്കുന്ന കുടിയേറ്റക്കാര്‍ പത്ത് വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് തങ്ങളുടെ പെര്‍മനന്റ് റെസിഡന്‍സ് കാര്‍ഡുകള്‍ പുതുക്കേണ്ടി വരുന്നത്.

ഇതിനായി യുഎസിലേക്ക് വീണ്ടും എത്തുന്നത് മുതല്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് യുഎസ് റെഡിസന്‍സ് പദവി നേടിക്കൊടുക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ ഇവര്‍ വിവിധ വെല്ലുവിളികള്‍ നിലവില്‍ നേരിടേണ്ടി വരുന്നുണ്ട്. ഇവ ഒരു പരിധി വരെ ഒഴിവാക്കാന്‍ പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.അടുത്ത ആറ് മാസങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ ഗ്രീന്‍കാര്‍ഡ് കാലഹരണപ്പെടുന്നുവെങ്കില്‍ ഫോം 1-90 ഉപയോഗിച്ച് കൊണ്ട് ഇവ ഓണ്‍ലൈനിലൂടെ പുതുക്കാനാവുമെന്നാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ്(യുഎസ്‌സിഐഎസ്) അതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരിക്കുന്നത്.

ഈ സംവിധാനം വളരെ വേഗത്തിലുള്ളതും സുരക്ഷിത്വും സൗകര്യപ്രദവുമാണെന്നും യുഎസ്‌സിഐഎസ് വെളിപ്പെടുത്തുന്നു. തൊട്ടടുത്ത ദിവസം തന്നെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഏജന്‍സി ഇത് സംബന്ധിച്ച മറ്റൊരു ട്വീറ്റ് പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം നിയമപ്രാബല്യമുള്ള എല്ലാ പെര്‍മനന്റ് റെസിഡന്റുമാര്‍ക്കും ഗ്രീന്‍ കാര്‍ഡ് പുതുക്കാനായി ഓണ്‍ലൈനിലൂടെ അപേക്ഷിക്കാമെന്ന് വെളിപ്പെടുത്തുന്ന ട്വീറ്റായിരുന്നു ഇത്.ഇത്തരത്തില്‍ ഗ്രീന്‍കാര്‍ഡ് ഓണ്‍ലൈനിലൂടെ പുതുക്കുന്നതിനായി https://myaccount.uscis.dhs.gov.പോയി ഒരു യുഎസ് സിഐഎസ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.തുടര്‍ന്ന് ഇമിഗ്രന്റിന് ഫോം 1-90 പിആര്‍ കാര്‍ഡ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

ഓണ്‍ലൈനിലൂടെ അപേക്ഷിക്കാന്‍ സാധിക്കുന്നവര്‍

ഇത്തരത്തില്‍ താഴെപ്പറയുന്ന കാറ്റഗറിയില്‍ പെട്ടവര്‍ക്ക് മാത്രമാണ് ഓണ്‍ലൈനിലൂടെ ഗ്രീന്‍ കാര്‍ഡ് പുതുക്കാന്‍ അപേക്ഷിക്കാന്‍ സാധിക്കുന്നത്.

1-ഗ്രീന്‍കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും മോഷ്ടിക്കപ്പെട്ടവര്‍ക്കും നശിപ്പിക്കപ്പെട്ടവര്‍ക്കും.

2- കാര്‍ഡിന് മേലുളഅള ബയോഗ്രാഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ അല്ലെങ്കില്‍ പേര് എന്നിവ മാറിയാല്‍

3- ഗ്രീന്‍കാര്‍ഡ് അടുത്ത കാലഹരണപ്പെട്ടാല്‍ അല്ലെങ്കില്‍ അടുത്ത ആറ് മാസത്തിനകം കാലഹരണപ്പെട്ടാല്‍

4-ഗ്രീന്‍കാര്‍ഡുള്ളവര്‍ കമ്മ്യൂട്ടര്‍ സ്റ്റാറ്റസിലുള്ളവരാണെങ്കില്‍, ഇതിലൂടെ അവര്‍ക്ക് ജോലിക്കായി നിത്യവും യാത്ര ചെയ്യാം.

5- ഗ്രീന്‍കാര്‍ഡ് ഹോള്‍ഡര്‍ സ്വാഭാവികമായി പിആര്‍ സ്റ്റാറ്റസിലേക്ക് മാറിയാല്‍

6- ഏലിയന്‍ രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ മുമ്പത്തെ എഡിഷനിലുള്ള ഗ്രീന്‍കാര്‍ഡ് ഹോള്‍ഡര്‍മാര്‍.

Other News in this category



4malayalees Recommends