സൗത്ത് ഓസ്ട്രേലിയയില്‍ സ്പോണ്‍സേര്‍ഡ് വിസ മാനദണ്ഡങ്ങള്‍ അടിമുടി പൊളിച്ചെഴുത്ത്; നഴ്‌സുമാരും ടെക്കികളും എന്‍ജിനീയര്‍മാരും പ്രതിസന്ധിയിലാകും;ഇനി കൂടുതല്‍ പോയിന്റുകളും ഇംഗ്ലീഷുമറിഞ്ഞാല്‍ മാത്രം വിസ; ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ കുടുങ്ങും

സൗത്ത് ഓസ്ട്രേലിയയില്‍ സ്പോണ്‍സേര്‍ഡ് വിസ മാനദണ്ഡങ്ങള്‍ അടിമുടി പൊളിച്ചെഴുത്ത്; നഴ്‌സുമാരും ടെക്കികളും എന്‍ജിനീയര്‍മാരും പ്രതിസന്ധിയിലാകും;ഇനി കൂടുതല്‍ പോയിന്റുകളും ഇംഗ്ലീഷുമറിഞ്ഞാല്‍ മാത്രം വിസ; ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ കുടുങ്ങും
നഴ്‌സുമാരും ടെക്കികളും എന്‍ജിനീയര്‍മാരും സ്പോണ്‍സേര്‍ഡ് വിസയില്‍ സൗത്ത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ഒരുങ്ങുമ്പോള്‍ പാടുപെടുമെന്നുറപ്പായി. സ്റ്റേറ്റിലെ സ്‌പോണ്‍സേഡ് വിസ മാനദണ്ഡങ്ങളില്‍ അടിമുടി പൊളിച്ചെഴുത്ത് വരാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.പുതിയ അഞ്ചുവര്‍ഷ വിസയായ സബ്ക്ലാസ് 491, നോമിനേറ്റഡ് പെര്‍മനന്റ് റെസിഡന്‍സി വിസയായ സബ്ക്ലാസ് 190 എന്നിവയെ പുതിയ മാറ്റം കാര്യമായി ബാധിക്കുമെന്നുറപ്പാണ്. ഇതേ തുടര്‍ന്ന് ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാര്‍ കുടുങ്ങുമെന്നുറപ്പാണ്.

പുതിയ നീക്കമനുസരിച്ച് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിലും, പോയിന്റ് നിലയിലുമുള്ള മാറ്റങ്ങള്‍ക്ക് പുറമേ, എല്ലാ വിസകളുടെയും ഫീസ് 10 ശതമാനം കൂട്ടാനും വര്‍ധിപ്പിക്കാന്‍ സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍ പ്രകാരം സ്റ്റേറ്റ് നോമിനേറ്റഡ് ഒക്യുപേഷന്‍ ലിസ്റ്റിലാണ് ഈ മാറ്റങ്ങള്‍ മുഖ്യമായും നടപ്പിലാകാന്‍ പോകുന്നത്.ഇത് പ്രകാരം വ്യത്യസ്ത ജോബ്‌സെക്ടറുകളില്‍ വിസക്കായി അപേക്ഷിക്കണമെങ്കില്‍ 75 പോയിന്റോ 85 പോയിന്റോ നിര്‍ബന്ധമാക്കുമെന്നതാണ് മുഖ്യമാറ്റം.

ഇത് പ്രകാരം നിലവില്‍ ഇതിന് 65 പോയിന്റായിരുന്നു വേണ്ടതെങ്കില്‍ പുതിയ മാറ്റമനുസരിച്ച് ഇത് 75ഉം 85ഉം ആയി വര്‍ധിപ്പിക്കുന്നുണ്ട്. ഇനി മുതല്‍ മിഡ് വൈഫ്, നഴ്സ് മാനേജര്‍, നഴ്സ് പ്രാക്ടീഷണര്‍, രജിസ്ട്രേഡ് നഴ്സ് (ഏജ്ഡ് കെയര്‍, ചൈല്‍ഡ് ആന്റ് ഫാമിലി ഹെല്‍ത്ത്, കമ്മ്യൂണിറ്റി ഹെല്‍ത്ത്, ഡിസെബിലിറ്റി ആന്റ് റീഹാബിലിറ്റേഷന്‍, മെഡിക്കല്‍ പ്രാക്ടീസ്, മെന്റല്‍ ഹെല്‍ത്ത്) തുടങ്ങിയ മേഖലകളിലെല്ലാം 75 പോയിന്റുള്ളവര്‍ക്ക് മാത്രമേ സ്പോണ്‍സേര്‍ഡ് വിസയ്ക്കായി അപേക്ഷ സമര്‍പ്പിക്കാനാവുകയുള്ളൂ.

കൂടാതെ ജനറല്‍ പ്രാക്ടീഷണര്‍, മെഡിക്കല്‍ ഓഫീസര്‍, പീഡിയാട്രീഷ്യന്‍, സ്പെഷ്യലിസ്റ്റ് ഫിസിഷ്യന്‍, സൈക്യാട്രിസ്റ്റ്, സര്‍ജന്‍ തുടങ്ങിയ മേഖലകളിലും 75 പോയിന്റ് നിര്‍ബന്ധമാക്കും. ഇതിന് പുറമെ മാനേജര്‍ തലത്തിലെ വിസക്കായാണ് അപേക്ഷിക്കുന്നതെങ്കില്‍ വിസക്കായി അപേക്ഷിക്കുന്നതെങ്കില്‍ 85 പോയിന്റുകള്‍ നിര്‍ബന്ധമാക്കും. പുതിയ നീക്കമനുസരിച്ച് അഡൈ്വര്‍ടൈസിംഗ്, പിആര്‍,എച്ച്ആര്‍,

സെയില്‍സ്, തുടങ്ങിയ മേഖലകളിലെ മാനേജര്‍ പദവി അടിസ്ഥാന യോഗ്യതയാണെങ്കില്‍ 85 പോയിന്റ് ഉണ്ടായാല്‍ മാത്രമേ അപേക്ഷിക്കാനാവൂ.നഴ്സിംഗ് ക്ലിനിക്കല്‍ ഡയറക്ടര്‍, ഐസിടി മാനേജര്‍, കഫേ/റെസ്റ്റോറന്റ് മാനേജര്‍, ഹോട്ടല്‍ മാനേജര്‍, പ്രീ പ്രൈമറി ടീച്ചര്‍ തുടങ്ങിയ മേഖലകളിലും 85 പോയിന്റ് നിര്‍ബന്ധമാണ്.

അനേകം തൊഴില്‍മേഖലകളില്‍ വിസ കിട്ടാന്‍ വേണ്ടുന്ന ചുരുങ്ങിയ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡവും കൂട്ടിയിട്ടുണ്ട്.അല്ലെങ്കില്‍ 7.5 ഓവറോള്‍ (പ്രൊഫിഷ്യന്റ് പ്ലസ്) നേടിയിരിക്കണം.ഐ ടി മേഖലയിലും മറ്റ് എഞ്ചിനീയറിംഗ് മേഖലകളിലുമെല്ലാം ഇതേ ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധമായിരിക്കും.

Other News in this category



4malayalees Recommends