ഓസ്ട്രേലിയയില്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് മേല്‍ കത്തി വച്ച് മോറിസന്‍; 18 വകുപ്പുകള്‍ 14 എണ്ണമാക്കി ചുരുക്കി; പല വകുപ്പുകളെയും സംയോജിപ്പിച്ചുകൊണ്ട് പുതിയ വകുപ്പുകളുണ്ടാക്കി; വകുപ്പ് മേധാവികളടക്കം നിരവധി പേര്‍ക്ക് പണി പോകും

ഓസ്ട്രേലിയയില്‍ സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് മേല്‍ കത്തി വച്ച് മോറിസന്‍; 18 വകുപ്പുകള്‍ 14 എണ്ണമാക്കി ചുരുക്കി; പല വകുപ്പുകളെയും സംയോജിപ്പിച്ചുകൊണ്ട് പുതിയ വകുപ്പുകളുണ്ടാക്കി; വകുപ്പ് മേധാവികളടക്കം നിരവധി പേര്‍ക്ക് പണി പോകും
സര്‍ക്കാര്‍ വകുപ്പില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ കീഴിലുള്ള നിരവധി വകുപ്പുകള്‍ ഇല്ലാതാക്കാനുള്ള നിര്‍ണയാക തീരുമാനമെടുത്ത് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി.ഇത് പ്രകാരം നിലവിലെ 18 വകുപ്പുകള്‍ 14 എണ്ണമാക്കിയാണ് വെട്ടിച്ചുരുക്കുന്നത്. ഇതിനായി പല വകുപ്പുകളെയും സംയോജിപ്പിച്ചുകൊണ്ട് പുതിയ വകുപ്പുകളുണ്ടാക്കുന്നതായിരിക്കും. പുതിയ നീക്കത്തിലൂടെ ചെലവ് ചുരുക്കാനല്ല താന്‍ ലക്ഷ്യമിടുന്നതെന്നും മറിച്ച് കാര്യക്ഷമത വര്‍ധിപ്പിക്കലാണെന്നാണ് പ്രധാനമന്ത്രി ന്യായീകരിക്കുന്നത്. പുതിയ നീക്കത്തെ തുടര്‍ന്ന് വകുപ്പ് മേധാവികളടക്കം നിരവധി പേര്‍ക്ക് പണി പോകുമെന്നുമുറപ്പായിട്ടുണ്ട്.

ഇത് പ്രകാരം അഞ്ച് വകുപ്പ് മേധാവികളെയാണ് സര്‍ക്കാര്‍ പിരിച്ച് വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.പുതിയ നീക്കമനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനെ, തൊഴില്‍-നൈപുണ്യ വകുപ്പുമായി യോജിപ്പിച്ചാണ് പുതിയ വകുപ്പുണ്ടാക്കിയിരിക്കുന്നത്. കൂടാതെ അടിസ്ഥാനവികസനം, ഗതാഗതം, പ്രാദേശിക വികസനം, കമ്മ്യൂണിക്കേഷന്‍സ് എന്നീ വകുപ്പുകളെയും ഒന്നാക്കിയിട്ടുണ്ട്. കൃഷി, ജലവിഭവം എന്നീ വകുപ്പുകളെ പരിസ്ഥി വകുപ്പില്‍ ചേര്‍ത്തപ്പോള്‍ വ്യവസായം, ശാസ്ത്രം, ഊര്‍ജ്ജം, റിസോഴ്സസ് എന്നിവയെ ഒന്നാക്കി പുതിയ വകുപ്പിന് ജന്മമേകിയിരിക്കുന്നു.

പുതിയ പരിഷ്‌കാരത്തിലൂടെ ഹ്യൂമന്‍ സര്‍വീസസ്, ഇന്‍ഡസ്ടറി, ഇന്നൊവേഷന്‍, സയന്‍സ്, തൊഴില്‍, കാര്‍ഷികം, കമ്മിണിക്കേഷന്‍സ് ആന്‍ഡ് ആര്‍ട്‌സ് എന്നീ വിഭാഗങ്ങളില്‍ നല്ല ശമ്പളം വാങ്ങിയ മേധാവികള്‍ക്കായിരിക്കും പണി നഷ്ടപ്പെടുന്നത്. പക്ഷേ മന്ത്രി തലത്തില്‍ ഈ മാറ്റം ബാധകമാക്കില്ല.2020 ഫെബ്രുവരി ഒന്നോടെ നിലവില്‍ വരുന്ന ഈ അഴിച്ച് പണിയിലൂടെ എടുത്ത് പറയാവുന്ന ധനലാഭമുണ്ടാകില്ലെന്നും പകരം കാര്യക്ഷമതയുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

Other News in this category



4malayalees Recommends