ഓസ്ട്രേലിയന്‍ എയര്‍പോര്‍ട്ടുകളില്‍ പഴുതടച്ച സുരക്ഷയേര്‍പ്പെടുത്തുന്നു; അധികമായി ഭീകരവിരുദ്ധ സേനയെ വിന്യസിക്കും; ആദ്യഘട്ടത്തില്‍ ക്രിസ്മസ് കാലത്ത് ബ്രിസ്ബാന്‍, ക്യാന്‍ബറ എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സേന; രാജ്യത്ത് ഭീകരാക്രമണ സാധ്യതയിപ്പോഴും

ഓസ്ട്രേലിയന്‍ എയര്‍പോര്‍ട്ടുകളില്‍ പഴുതടച്ച സുരക്ഷയേര്‍പ്പെടുത്തുന്നു; അധികമായി ഭീകരവിരുദ്ധ സേനയെ വിന്യസിക്കും;  ആദ്യഘട്ടത്തില്‍ ക്രിസ്മസ് കാലത്ത്  ബ്രിസ്ബാന്‍, ക്യാന്‍ബറ എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സേന;  രാജ്യത്ത് ഭീകരാക്രമണ സാധ്യതയിപ്പോഴും
ഓസ്‌ട്രേലിയയില്‍ ഭീകരാക്രമണ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ പഴുതടച്ച സുരക്ഷയേര്‍പ്പാടാക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഇതിന്റെ ഭാഗമായി എയര്‍പോര്‍ട്ടുകളില്‍ അധികമായി ഭീകരവിരുദ്ധ സേനയെ വിന്യസിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ക്രിസ്മസ് കാലത്ത് ബ്രിസ്ബാന്‍, ക്യാന്‍ബറ എയര്‍പോര്‍ട്ടുകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുന്നതായിരിക്കും.

തുടര്‍ന്ന് മറ്റ് ഏഴ് വിമാനത്താവളങ്ങളില്‍ അടുത്ത 18 മാസംകൊണ്ടാണ് അധിക ഉദ്യോഗസ്ഥരെ നിമയിക്കുന്നത്.ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് പ്രൊട്ടക്ഷന്‍ ഓപ്പറേഷന്‍ റെസ്‌പോണ്‍സ് ടീം (PORT) ആയിരിക്കും വിവിധ വിമാനത്താവളങ്ങളെ കാക്കാനെത്തുന്നത്. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍, കാന്‍ബറ, പെര്‍ത്ത്, ഗോള്‍ഡ്കോസ്റ്റ്, കെയിന്‍സ്, അഡ്ലൈഡ്, ഡാര്‍വിന്‍ എന്നീ വിമാനത്താവളങ്ങളിലാണ് 135 അധിക ഭീകരവിരുദ്ധ ഉദ്യോഗസ്ഥരെ കൂടുതല്‍ നിയമിക്കുന്നത്.

ഭീകരാക്രമണ സാധ്യതയെ നേരിടാന്‍ ജാഗരൂകരായി MK18 ഷോര്‍ട്ട്-ബാരല്‍ഡ് റൈഫിളും ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറകളും ആയാണ് ഇവര്‍ വിമാനത്താവളങ്ങളില്‍ സജ്ജരായിരിക്കുക. ബോംബ് കണ്ടെത്താന്‍ പരിശീലനം നേടിയിരിക്കുന്ന നായ്ക്കളും ഇവര്‍ക്കൊപ്പം അണിചേരും.വിമാനത്താവളങ്ങളിലെ സുരക്ഷ കര്‍ശനമാക്കാന്‍ 2018-2019 ലെ ബജറ്റില്‍ 107 മില്യണ്‍ ഡോളര്‍ വകയിരുത്തിയിരുന്നു.എയര്‍പോര്‍ട്ടുകളില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (ASIO) നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഭീകരവിരുദ്ധ സേനയെ നിയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വിശദീകരിക്കുന്നു.

2017 ജൂലൈയില്‍ സിഡ്നിയില്‍ നിന്നുള്ള വിമാനത്തില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി പൊലീസ് അട്ടിമറിച്ചിരുന്നു. ഇതില്‍ പ്രതിയെന്ന് കരുതുന്ന 21 കാരനെ പൊലീസ് പൊക്കുകയും ചെയ്തിരുന്നു. ഓസ്‌ട്രേലിയയില്‍ നിലവിലും ഭീകരാക്രമണങ്ങള്‍ക്കുള്ള സാധ്യതകളുണ്ടെന്നും അതിനാലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്നും ആഭ്യന്തര മന്ത്രി പീറ്റര്‍ ഡട്ടനും സ്ഥിരീകരിക്കുന്നു.








Other News in this category



4malayalees Recommends