കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ വനിതകള്‍ക്കായി നടത്തിയ സെമിനാര്‍ ശ്രേദ്ധേയമായി

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ വനിതകള്‍ക്കായി നടത്തിയ സെമിനാര്‍ ശ്രേദ്ധേയമായി

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്റൈന്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സല്‍മാബാദ് അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു കൊണ്ട് വനിതകള്‍ക്കായി സെമിനാറും, സൗജന്യ ഹെല്‍ത്ത് ചെക്കപ്പും സംഘടിപ്പിച്ചു. ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി സ്‌പെഷ്യലിസ്‌റ് ഡോ. രജനി രാമചന്ദ്രന്‍ Hormon Dysfunctions in Women, Breast Cancer - Importance of early prevention and cure എന്നീ വിഷയങ്ങളില്‍ വനിതകള്‍ക്കായി എടുത്ത സെമിനാറില്‍ 50 ലധികം വനിതകള്‍ പങ്കെടുത്തു. കൂടാതെ വനിതകള്‍ക്കായി പ്രത്യേകം ഹെല്‍ത് ചെക്കപ്പും സംഘടിപ്പിച്ചിരുന്നു. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി. ബിസ്മി രാജ് അധ്യക്ഷയായിരുന്ന ചടങ്ങിന് സെക്രട്ടറി ശ്രീമതി. ശ്രീജ ശ്രീധരന്‍ സ്വാഗതവും , വൈസ് പ്രസിഡന്റ് ലിഞ്ചു അനു നന്ദിയും പറഞ്ഞു. കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ജനറല്‍ സെക്രട്ടറി ശ്രീ. ജഗത് കൃഷ്ണകുമാര്‍ ആശംസകള്‍ അറിയിച്ചു. വനിതാ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയ ലക്ഷ്മി സന്തോഷ് കുമാര്‍ , രജിത സജികുമാര്‍, ഷാനി അനോജ്, മാനസ രതിന്‍, അലിസണ്‍ ഡ്യുബെക്ക് , രമ്യ ഗിരീഷ്, രാജി ചന്ദ്രന്‍, റസീല മുഹമ്മദ്, സീന നിഹാസ് , ഷീജ സലിം, സോജാ ശ്രീനിവാസന്‍, ജെന്‍സി ഉമ്മച്ചന്‍, സൗമ്യ സജി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നും വനിതകള്‍ക്കായി ഇതുപോലെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


Other News in this category



4malayalees Recommends