'നെഹ്റു ആയിരുന്നു ഏറ്റവും വലിയ ബലാല്‍സംഗകന്‍; ഭീകരവാദം, നക്‌സലിസം, അഴിമതി, ബലാല്‍സംഗം എന്നിവയെല്ലാം നെഹ്റു കുടുംബത്തിന്റെ സമ്മാനങ്ങളാണ്; വിവാദ പരാമര്‍ശവുമായി സാധ്വി പ്രാച്ചി

'നെഹ്റു ആയിരുന്നു ഏറ്റവും വലിയ ബലാല്‍സംഗകന്‍; ഭീകരവാദം, നക്‌സലിസം, അഴിമതി, ബലാല്‍സംഗം എന്നിവയെല്ലാം നെഹ്റു കുടുംബത്തിന്റെ സമ്മാനങ്ങളാണ്; വിവാദ പരാമര്‍ശവുമായി സാധ്വി പ്രാച്ചി

ജവഹര്‍ലാല്‍ നെഹ്റു ഏറ്റവും വലിയ ബലാല്‍സംഗകനായിരുന്നെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി പ്രാചി പറഞ്ഞു. 'ഇന്ത്യയാണ് ലോക ബലാത്സംഗ തലസ്ഥാനം' എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സാധ്വി പ്രാചി. നമ്മുടെ രാജ്യം രാമന്റെയും കൃഷ്ണയുടെയും രാജ്യമാണ്. ഇതില്‍ രാഹുല്‍ ഗാന്ധിക്ക് എന്താണ് പറയുക! , രാമന്റെയും കൃഷ്ണന്റെയും സംസ്‌കാരം നശിപ്പിച്ച നെഹ്റു ആയിരുന്നു ഏറ്റവും വലിയ ബലാല്‍സംഗകന്‍. ഭീകരവാദം, നക്‌സലിസം, അഴിമതി, ബലാല്‍സംഗം എന്നിവയെല്ലാം നെഹ്റു കുടുംബത്തിന്റെ സമ്മാനങ്ങളാണെന്നും അവര്‍ പറഞ്ഞു. ലോകത്തിന്റെ ബലാല്‍സംഗ തലസ്ഥാനമായിട്ടാണ് ഇന്ത്യ അറിയപ്പെടുന്നത്. ഇന്ത്യക്ക് എന്തുകൊണ്ടാണ് സ്വന്തം പെണ്‍മക്കളെയും സഹോദരിമാരെയും പരിപാലിക്കാന്‍ കഴിയാത്തതെന്ന് വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപിയുടെ എംഎല്‍എ ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഉള്‍പ്പെട്ടയാളാണ്. പ്രധാനമന്ത്രി ഇതിനെക്കുറിച്ച് ഒരു വാക്കും പറയുന്നില്ല എന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞത്.


Other News in this category4malayalees Recommends