15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേവനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ കന്യാസ്ത്രീയെ സഭ ഉപേക്ഷിച്ചതായി പരാതി; സഭാ അധികാരികള്‍ മകളെ മാനസികമായി തളര്‍ത്തിയെന്നും ആരും സിസ്റ്ററുടെ സഹായത്തിന് ഇല്ലെന്നും പിതാവ്; സഹായം തേടി കുടുംബം

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സേവനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ കന്യാസ്ത്രീയെ സഭ ഉപേക്ഷിച്ചതായി പരാതി; സഭാ അധികാരികള്‍ മകളെ മാനസികമായി തളര്‍ത്തിയെന്നും ആരും സിസ്റ്ററുടെ സഹായത്തിന് ഇല്ലെന്നും പിതാവ്; സഹായം തേടി കുടുംബം

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സഭാ സേവനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയ സിസ്റ്റര്‍ ദീപ ജോസഫ് ഒറ്റപ്പെട്ട് കഴിയുകയാണെന്ന് കുടുംബം. സിസ്റ്റര്‍ ദീപക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്നും സഭ സഹായം നല്‍കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. മാനന്തവാടി നിരവില്‍പുഴ കല്ലറ ജോസഫിന്റെ മകള്‍ സിസ്റ്റര്‍ ദീപക്കാണ് ഈ ദുരവസ്ഥ നേരിട്ടിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.


ആരോട്, എവിടെയാണ് പോയി സഹായം തേടേണ്ടതെന്ന് അറിയില്ലെന്ന് ജോസഫ് പറഞ്ഞു. ഇന്ന് മാനന്തവാടി രൂപത ആസ്ഥാനത്ത് രാവിലെ പതിനൊന്ന് മണിക്ക് സിസ്റ്റര്‍ ദീപയുടെ കുടുംബം ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തും. കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ സിസ്റ്റര്‍ ദീപക്ക് സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്.

2003ല്‍ 34 വയസുള്ളപ്പോഴാണ് സിസ്റ്റര്‍ ദീപ മക്കിയാട് കോളാസ്റ്റിക്കല്‍ കോണ്‍വെന്റ് അംഗമായിരിക്കുമ്പോള്‍ ഇംഗ്ലണ്ടിലേക്ക് പോയത്. ബെനഡിക്ടന്‍ കോണ്‍ഗ്രഗേഷന്റെ ഗ്ലോക്സ്റ്റര്‍ഷെയര്‍ മഠത്തിലേക്കാണ് സിസ്റ്റര്‍ ദീപ പോയത്. എന്നാല്‍, സഭാ അധികാരികള്‍ മകളെ മാനസികമായി തളര്‍ത്തിയെന്നും ആരും സിസ്റ്ററുടെ സഹായത്തിന് ഇല്ലെന്നും പിതാവ് ജോസഫ് ആരോപിച്ചു.

എന്നാല്‍, സിസ്റ്റര്‍ ദീപ ഏഴ് വര്‍ഷം മുന്‍പ് മഠം വിട്ടു പോയെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ കുടുംബം നടത്തുന്നത് രൂപതയേയും മഠത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണെന്നും സഭാ അധികൃതര്‍ പ്രതികരിച്ചു.

Other News in this category4malayalees Recommends