യുകെയില്‍ ഭീകരാക്രമണഭീഷണിയെ നേരിടാന്‍ പൊതുജനത്തിന് പരിശീലനം നല്‍കാനൊരുങ്ങി പോലീസ്; കൗണ്ടര്‍ ടെററിസം ഓഫീസര്‍മാര്‍ നല്‍കുന്ന കോഴ്‌സിലൂടെ ആര്‍ക്കും സിടി സിറ്റിസണ്‍ ആകാം; നീക്കം രാജ്യത്ത് ഭീകരാക്രമണ ഭീഷണി ശക്തമായതിനാല്‍

യുകെയില്‍ ഭീകരാക്രമണഭീഷണിയെ നേരിടാന്‍ പൊതുജനത്തിന് പരിശീലനം നല്‍കാനൊരുങ്ങി പോലീസ്; കൗണ്ടര്‍ ടെററിസം ഓഫീസര്‍മാര്‍ നല്‍കുന്ന കോഴ്‌സിലൂടെ ആര്‍ക്കും സിടി സിറ്റിസണ്‍ ആകാം; നീക്കം രാജ്യത്ത് ഭീകരാക്രമണ ഭീഷണി ശക്തമായതിനാല്‍

യുകെയില്‍ ഭീകരാക്രമണഭീഷണി ശക്തമായ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളെ കാര്യക്ഷമമായി നേരിടുന്നതിന് പൊതുജനത്തന് പരിശീലനവും അവബോധവുമേകുന്ന നടപടികള്‍ ത്വരിതപ്പെടുത്തി പോലീസ് രംഗത്തെത്തി. യുകെയിലെ കൗണ്ടര്‍ ടെററിസം ഓഫീസര്‍മാരാണ് ഇത്തരം കോഴ്‌സിന് നേതൃത്വം നല്‍കുന്നത്. ഇതിന് മുമ്പ് ഇത്തരം പരിശീലനം നല്‍കി വന്നിരുന്നത് ഷോപ്പിംഗ് സെന്ററുകള്‍ പോലുള്ള ആളുകള്‍ കൂടുന്നയിടങ്ങളിലെ കമ്പനി ജീവനക്കാര്‍ക്ക് മാത്രമായിരുന്നു.


എന്നാല്‍ പുതിയ നീക്കത്തിന്റെ ഭാഗമായി ഇവ ഇപ്പോള്‍ പൊതുജനത്തിനും ലഭ്യമാക്കുന്നതിനാണ് പോലീസ് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇത്തരം പരീശീലനത്തില്‍ ഭാഗഭാക്കാകുന്നതിനായി പൊതുജനങ്ങളില്‍ നിന്നും കൗണ്ടര്‍ ടെററിസം പോലീസിംഗ് അപേക്ഷ ക്ഷണിക്കുകയാണ് ചെയ്യുന്നത്.ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സിടി സിറ്റിസണ്‍സ് പദവി ലഭിക്കുകയും ചെയ്യും.നവംബര്‍ 29ന് നടന്ന ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലല്ല പുതിയ നീക്കമെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ രണ്ട് പേര്‍ കൊല്ലപ്പെടുന്നതിന് ഇടയാക്കിയ ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം രാജ്യം നേരിടുന്ന ഭീകരാക്രമണ ഭീഷണി എത്രത്തോളം ഭീകരമാണെന്ന കടുത്ത മുന്നറിയിപ്പാണേകുന്നതെന്നും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യം എത്രത്തോളം ഏറിയിരിക്കുന്നുവെന്ന് ഓര്‍മിപ്പിക്കുന്നുവെന്നുമാണ് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ (എന്‍പിസിസി) മുന്നറിയിപ്പേകുന്നു. റീട്ടെയില്‍ ഭീമനായ മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറുമായുള്ള പങ്കാളിത്തത്തിലാണ് പുതിയ ട്രെയിനിംഗ് നടപ്പിലാക്കുന്നത്.

ആക്ട് അവയര്‍നെസ് എന്നാണ് പുതിയ ട്രെയിനിംഗ് അറിയപ്പെടുന്നത്. പൂര്‍ത്തിയാക്കാന്‍ 45 മിനുറ്റുകള്‍ വേണ്ടി വരുന്ന ഈ കോഴ്‌സിന് ഏഴ് മൊഡ്യൂളുകളാണുള്ളത്. പ്രത്യേകിച്ചും ആളുകള്‍ തിങ്ങിനിറയുന്ന ഇടങ്ങളില്‍ സ്ഥിരമായി ജോലി ചെയ്യുന്നവര്‍ക്ക് ഈ കോഴ്‌സ് അങ്ങേയറ്റം ഉപകരിക്കുമെന്നാണ് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണറും എന്‍പിസിസിയുടെ പ്രൊട്ടക്ടീവ് സെക്യൂരിറ്റിയിലെ സീനിയര്‍ നാഷണല്‍ കോ ഓഡിനേറ്ററുമായ ഫോര്‍ ലൂസി ഡി ഓര്‍സി പറയുന്നത്. നിലവില്‍ രാജ്യത്ത് എവിടെയും എപ്പോഴും ഭീകരാക്രമണത്തിന് സാധ്യതകളേറിയിരിക്കുന്നുവെന്നും അതിനാല്‍ ഭീകരാക്രമണത്തെ പ്രതിരോധിക്കുന്നതില്‍ ഏവരും അടിസ്ഥാന പരിശീലനം നേടുന്ന അനിവാര്യമാണെന്നുമാണ് ഓര്‍സി അഭിപ്രായപ്പെടുന്നത്.ക്രിസ്മസ് പോലുള്ള ഉത്സവസീസണുകളില്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണെന്നും അതിനാല്‍ ഇപ്പോള്‍ സിടി സിറ്റിസണ്‍ ആകുന്നതിനുള്ള കോഴ്‌സില്‍ ചേരുന്നതിന് യോജിച്ച സമയമാണെന്നും ഓര്‍സി ഏവരെയും ഓര്‍മിപ്പിക്കുന്നു.

Other News in this category4malayalees Recommends