കുഞ്ഞനിയത്തിയുടെ ബ്രൈഡല്‍ ഷവര്‍ ആഘോഷമാക്കി സാനിയ മിര്‍സ; അനം മിര്‍സയെ സ്വന്തമാക്കാന്‍ പോകുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീന്‍; ഇത് സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിര്‍സയുടെ രണ്ടാം വിവാഹം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ മകന്‍ ആസാദുദ്ദീനും ടെന്നിസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും വിവാഹിതരാകാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസം അനം മിര്‍സയുടെ ബ്രൈഡല്‍ ഷവര്‍ നടന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിന്റെ ചിത്രം സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയക്കുകയും ചെയ്തു. ഒപ്പം കുഞ്ഞനിയത്തിക്ക് ആശംസകളും സാനിയ നേര്‍ന്നിട്ടുണ്ട്. ഈ മാസമാണ് അനം മിര്‍സയുടെ വിവാഹം.

ആസാദിനും അനം മിര്‍സയ്ക്കുമൊപ്പമുള്ള ചിത്രം 'കുടുംബം' എന്ന തലവാചകത്തോടെ സാനിയ നേരത്തെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചു തുടങ്ങിയത്. ആസാദും അനവുമൊന്നിച്ചുള്ള ഒട്ടേറെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും പ്രണയത്തേക്കുറിച്ചോ വിവാഹത്തേക്കുറിച്ചോ സൂചനകളൊന്നും ഇതുവരെ നല്‍കിയിരുന്നില്ല.സ്‌റ്റൈലിസ്റ്റായി ജോലി ചെയ്യുന്ന അനം മിര്‍സയുടെ രണ്ടാം വിവാഹമാണ് ഇത്. 2016 നവംബര്‍ 18ന് അക്ബര്‍ റഷീദ് എന്നയാളെ അനം മിര്‍സ വിവാഹം ചെയ്തിരുന്നു. എന്നാല്‍, ഒന്നര വര്‍ഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2018ല്‍ ഇരുവരും പരസ്പര സമ്മതത്തോടെ പിരിയുകയായിരുന്നു

Other News in this category4malayalees Recommends