പ്രണയ വിവാഹമല്ല; കോതമംഗലത്ത് ആണ് ഐശ്വര്യയുടെ വീട്; ബിടെക് കഴിഞ്ഞു; ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, അവന് കൊച്ചായി, ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ എന്ന്'; വിവാഹ വിശേഷങ്ങള്‍ തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ ദിവസമാണ് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ തന്റെ ഭാവി വധുവിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റേത് പ്രണയ വിവാഹമല്ലെന്ന് പറയുകയാണ് വിഷ്ണു. വളരെ നാളുകളായി വീട്ടുകാര്‍ കല്യാണാലോചനകളൊക്കെ കൊണ്ട് വരുന്നുണ്ടായിരുന്നു. തിരക്കൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു ഞാന്‍ കരുതിയത്. കുറച്ച് കൂടി സമാധാനമായി ജീവിച്ചിട്ട് പോരേ കല്യാണം എന്ന് ചിന്തിച്ചിരുന്നു. ഇതിനിടെ എന്നെ ഓവര്‍ടേക്ക് ചെയ്ത് എന്റെ ചങ്ക് ബിബിന്‍ ജോര്‍ജിന്റെ കല്യാണം കഴിഞ്ഞു. അപ്പോഴും ഞാനോര്‍ത്തു സമയമുണ്ടല്ലോ. ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, അവന് കൊച്ചായി. ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ എന്ന്.

പിന്നെ വീട്ടുകാര്‍ കൊണ്ടുവരുന്ന ആലോചനകളില്‍ ഞാനും താല്‍പര്യം കാണിച്ചു തുടങ്ങി. അങ്ങനെയാണ് ഈ ആലോചന മുറുകിയത്. ഇതിനിടെ കൊച്ചിയിലെ പുതിയ വീടിന്‍രെ പണിയൊക്കെ കഴിഞ്ഞു. ഡിസംബര്‍ പന്ത്രണ്ടിന് പുതിയ വീട്ടിലേക്ക് മാറും. കോതമംഗലത്ത് ആണ് ഐശ്വര്യയുടെ വീട്. ബിടെക് കഴിഞ്ഞു. ഇപ്പോള്‍ പിഎസ്സി കോച്ചിങിന് പോവുകയാണ്. ഫെബ്രുവരി രണ്ടിന് കോതമംഗലത്ത് വെച്ചാണ് വിവാഹം.

Other News in this category4malayalees Recommends