യു എസ് H-IB വിസയ്ക്കായി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷിക്കാം; H-IB ക്യാപ് സബ്‌ജെക്ട് പെറ്റീഷനുകള്‍ക്ക് യോഗ്യത തിരഞ്ഞെടുത്ത രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രം

യു എസ് H-IB വിസയ്ക്കായി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷിക്കാം; H-IB ക്യാപ് സബ്‌ജെക്ട് പെറ്റീഷനുകള്‍ക്ക് യോഗ്യത തിരഞ്ഞെടുത്ത രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രം

യു എസ് H-IB വിസയ്ക്കായി അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ അപേക്ഷിച്ചു തുടങ്ങാമെന്ന് USCIS (യു എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് ) അറിയിച്ചു. ടെക്നോളജിയിലും അക്കാഡമിക്കല്‍ മേഖലയിലും വിദഗ്ദ്ധരായ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യു എസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റേതര വിസയാണ് H-IB. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ജീവനക്കാരെയാണ് ടെക്‌നോളജി കമ്പനികള്‍ ഇതുവഴി നിയമിക്കുന്നത്.


2021 ക്യാപ് സീസണിനായി H-IB ഇലക്ട്രോണിക് രജിസ്‌ട്രേഷനുള്ള ഒരുക്കങ്ങള്‍ യു എസ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ വിദേശ തൊഴിലാളികള്‍ക്കായി H-IB വിസയ്ക്ക് അപേക്ഷിക്കുന്ന കമ്പനികള്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയുകയും 10 യു എസ് ഡോളര്‍ പ്രോസസിങ് ഫീസ് ആയി നല്‍കുകയും വേണമെന്ന് യു എസ് ഇമ്മിഗ്രേഷന്‍ ഏജന്‍സി അറിയിച്ചു. രജിസ്‌ട്രേഷന്‍ കാലയളവ് അടുക്കുമ്പോള്‍ സമയപരിധികളും മറ്റു വിശദാംശങ്ങളും രജിസ്റ്റര്‍മാരെ USCIS അറിയിക്കും. രെജിസ്‌ട്രേഷനുകളും തുടര്‍ന്നുള്ള നിവേദനങ്ങളും എത്തുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും രജിസ്‌ട്രേഷന്‍ കാലാവധി നീട്ടിവെക്കണമോ എന്നു തീരുമാനിക്കുക.

ഇ- രജിസ്‌ട്രേഷന്‍ പ്രക്രിയ പേപ്പര്‍ വര്‍ക്കുകളും ഡാറ്റാ എക്‌സ്‌ചേഞ്ചും കുറച്ചുകൊണ്ട് പ്രോസസ്സിംഗ് സുഗമമാക്കുന്നതിന് സഹായകമാണ്. മാത്രമല്ല അപേക്ഷിക്കുന്ന തൊഴിലുടമകള്‍ക്ക് ചെലവ് ലാഭിക്കുകയും ചെയ്യാം.

Other News in this category



4malayalees Recommends