ജര്‍മ്മനിയില്‍ മലയാളി നേഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം; ജര്‍മ്മന്‍ ഭാഷ ബി വണ്‍ നേടിയവര്‍ക്കൂം ഭാഷാ പരിഞ്ജാനം ഇല്ലാത്തവര്‍ക്കൂം അപേക്ഷിക്കാം

ജര്‍മ്മനിയില്‍ മലയാളി നേഴ്സുമാര്‍ക്ക് സുവര്‍ണ്ണാവസരം; ജര്‍മ്മന്‍ ഭാഷ ബി വണ്‍ നേടിയവര്‍ക്കൂം ഭാഷാ പരിഞ്ജാനം ഇല്ലാത്തവര്‍ക്കൂം അപേക്ഷിക്കാം
വിദേശ നേഴ്സുമാര്‍ക്ക് വാതില്‍ തുറന്നിട്ട് ജര്‍മ്മന്‍ ഗവണ്മെന്റ്. പുതിയ നിയമമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ ജര്‍മിനിയിലേയ്ക്ക് വിദേശികളായ നേഴ്സുമാരെ നിയമിക്കുന്നൂ. ഐ ഇ എല്‍ ടി എസ്, ഒ ഇ റ്റി തുടങ്ങിയ ഇംഗ്ലീഷ് യോഗ്യതകളൊന്നൂം ആവശ്യമില്ല എന്നൂള്ളതാണ് ഒരു പ്രത്യേകത. ഇംഗ്ലീഷ് യോഗ്യതയ്ക്ക് പകരം ജര്‍മന്‍ ഭാഷയില്‍ ബി വണ്‍ നേടിയവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. ജര്‍മന്‍ ഭാഷയില്‍ ബി ടു (ആ2) നേടിയാല്‍ മാത്രമേ ജര്‍മനിയില്‍ റെജിസ്ട്രേര്‍ഡ് നേഴ്സായി ജോലി ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ബി വണ്‍ (ആ1) പാസായ നേഴ്സുമാര്‍ക്കൂം ജര്‍മനിയിലേയ്ക്ക് പോകാം. പക്ഷേ പ്രീ റെജിസ്ട്രേഡ് നേഴ്സ് തസ്തികയില്‍ ആയിരിക്കൂം ആദ്യ നിയമനം. തുടര്‍ന്ന് ബി വണ്‍ പാസാകുന്ന മുറയ്ക്ക് റെജിസ്ട്രേര്‍ഡ് നേഴ്സായി നിയമനം ലഭിക്കൂം.

പ്രി റെജിസ്ട്രേഡ് നേഴ്സായി ജോലി ചെയ്യുന്ന സമയത്തുതന്നെ ബി ടു (ആ2) കോഴ്സിന് ചേരാം. ഇതിനുള്ള കോഴ്സ് ഫീസ് ഹോസ്പിറ്റല്‍ സ്പോണ്‍സര്‍ ചെയ്യും. സൗജന്യ വിമാന ടിക്കറ്റും ഹോസ്പിറ്റല്‍ ഓഫര്‍ ചെയ്യുന്നൂ. പ്രീ റെജിസ്ട്രേര്‍ഡ് നേഴ്സായി ജോലി ചെയ്യുന്ന സമയത്ത് ശമ്പളവും ലഭിക്കൂം. ഈ സമയത്ത് നേഴ്സുമാര്‍ക്ക് ഏകദേശം ഒന്നര ലക്ഷത്തൊളം രൂപ ശമ്പളമായി ലഭിക്കൂം. എന്നാല്‍ ബി ടു (ആ2) പാസായ ശേഷം ഏകദേശം 2500-3500 യൂറോ ആയിരിക്കൂം ശമ്പളം. നേഴ്സുമാരുടെ അനൂഭവ പരിഞ്ജാനവും സ്പെഷ്യാലിറ്റിയും അനൂസരിച്ച് ശമ്പളം കൂടുതല്‍ ലഭിക്കുവാനൂള്ള സാധ്യതയുമുണ്ട്.

യുകെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ എന്‍ ടി ഗ്ലോബല്‍ കണ്‍സല്റ്റന്‍സി വഴി അപേക്ഷിക്കാം. ജര്‍മ്മന്‍ ഭാഷാ പരിഞ്ജാനം ഇല്ലാത്തവര്‍ക്ക് ആറുമാസത്തെ ജര്‍മ്മന്‍ ഭാഷ പഠിക്കൂവാനൂള്ള അവസരവും ഒ എന്‍ ടി ഗ്ലോബല്‍ ഒരുക്കുന്നൂ. അതിന് ശേഷം ബി വണ്‍ ജര്‍മന്‍ ഭാഷാ പരിഞ്ജാനം നേടിയാല്‍ നേരിട്ട് മുകളില്‍ പറഞ്ഞ പ്രകാരം നിയമനം ലഭിക്കൂം. എന്നാല്‍ ആറുമാസത്തെ കോഴ്സ് ഫീയും ജീവിത ചെലവും സ്വന്തമായി വഹിക്കണം.

ബി വണ്‍ യോഗ്യത നേടിയവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.

http://ontglobal.com/index.php/skype-interviews/nurses-for-germany

ബി വണ്‍ യോഗ്യത നേടാത്തവര്‍ക്ക് ജര്‍മന്‍ ഭാഷയില്‍ യൂറോപ്പില്‍ പരിശീലനം നേടന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക.

http://ontstudyabroad.com/coures/german-language-course

Other News in this category4malayalees Recommends