ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ ഡിസംബര്‍ അഞ്ചിലെ ഡ്രോയിലൂടെ 132 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു; ഇവര്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാം; ഏറ്റവും ചുരുങ്ങിയ സിആര്‍എസ് സ്‌കോര്‍ 400

ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ ഡിസംബര്‍ അഞ്ചിലെ ഡ്രോയിലൂടെ 132 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്‍വിറ്റേഷനുകള്‍ അയച്ചു; ഇവര്‍ക്ക് പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷിക്കാം; ഏറ്റവും ചുരുങ്ങിയ സിആര്‍എസ് സ്‌കോര്‍ 400
ഏറ്റവും പുതിയ ഡ്രോയില്‍ ആല്‍ബര്‍ട്ട 132 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊവിന്‍ഷ്യന്‍ നോമിനേഷന് അപേക്ഷിക്കുന്നതിനായി ഇന്‍വിറ്റേഷനുകള്‍ അയച്ചു. ഏറ്റവും ചുരുങ്ങിയ സിആര്‍എസ് സ്‌കോറായ 400ഉം അതിന് മുകളിലും നേടിയവര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്. ആല്‍ബര്‍ട്ട ഇമിഗ്രേഷന്‍ നോമിനീ പ്രോഗ്രാമിന്റെ (എഐഎന്‍പി) ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ ഏറ്റവും പുതിയ ഡ്രോയിലാണ് ഇത്രയും ഇന്‍വിറ്റേഷനുകള്‍ അയച്ചിരിക്കുന്നത്.

ഈ സ്ട്രീമിലൂടെ എഐഎന്‍പിക്ക് ഫെഡറല്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തില്‍ പ്രൊഫൈലുള്ള അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ അനായാസം സാധിക്കുന്നുണ്ട്. കാനഡയിലെ മൂന്ന് പ്രധാനപ്പെട്ട എക്കണോമിക് ക്ലാസ് ഇമിഗ്രേഷന്‍ പ്രോഗ്രാമുകളായ ഫെഡറല്‍ സ്‌കില്‍ഡ് വര്‍ക്കര്‍ ക്ലാസ്, ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് ക്ലാസ്, കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ് എന്നിവയ്ക്കായി ഉദ്യോഗാര്‍ത്ഥികളുടെ പൂളിനെ എക്‌സ്പ്രസ് എന്‍ട്രി മാനേജ് ചെയ്യുന്നുണ്ട്.

ആല്‍ബര്‍ട്ടയില്‍ നിന്നും പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ നേടുന്ന എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സിആര്‍എസ് പോയിന്റിനൊപ്പം അധികമായി 600 പോയിന്റുകള്‍ കൂടി ലഭിക്കും. ഇതിനെ തുടര്‍ന്ന് എക്‌സ്പ്രസ് എന്‍ട്രി പൂളില്‍ നിന്നുള്ള തുടര്‍ന്നുള്ളഡ്രോയില്‍ അവര്‍ക്ക് കനേഡിയന്‍ പിആറിന് അപേക്ഷി്ക്കുന്നതിന് ഇന്‍വിറ്റേഷനുറപ്പാക്കാനും സാധിക്കും.എഐഎന്‍പിയുടെ ആല്‍ബര്‍ട്ട എക്‌സ്പ്രസ് എന്‍ട്രി സ്ട്രീമിന്റെ ഏറ്റവും പുതിയ ഡ്രോയിലെ കട്ട് ഓഫ് സ്‌കോറായ 400 സമീപകാലത്തെ ഡ്രോകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞതാണ്.

Other News in this category4malayalees Recommends