ഓസ്‌ട്രേലിയയില്‍ ചൂട് പരിധി വിട്ടുയരുന്നു; വിവിധയിടങ്ങളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലെത്തും; ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലും ന്യൂ സൗത്ത് വെയില്‍സിലും ഊഷ്മാവുയരും; വര്‍ധിച്ച കാട്ടുതീ ചൂടിനെ ഉയര്‍ത്തും; ആരോഗ്യകാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം

ഓസ്‌ട്രേലിയയില്‍ ചൂട് പരിധി വിട്ടുയരുന്നു; വിവിധയിടങ്ങളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലെത്തും; ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലും ന്യൂ സൗത്ത് വെയില്‍സിലും ഊഷ്മാവുയരും; വര്‍ധിച്ച കാട്ടുതീ ചൂടിനെ ഉയര്‍ത്തും; ആരോഗ്യകാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം
ഓസ്‌ട്രേലിയയിലെ വിവിധ പ്രദേശങ്ങളില്‍ ഡിസംബര്‍ 10ന് പരിധി വിട്ട താപനില അനുഭവപ്പെടുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ പ്രവചനങ്ങള്‍ മുന്നറിയിപ്പേകുന്നു.ഇത്തരത്തില്‍ താപനില ഉയരുന്ന ഇടങ്ങളില്‍ ന്യൂ സൗത്ത് വെയില്‍സും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയുമുള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി പകല്‍ സമയത്തെ ചൂട് 40 ഡിഗ്രിക്ക് മുകളിലും രാത്രിയില്‍ 20 ഡിഗ്രിയുമാകുമെന്നാണ് പ്രവചനം.വിവിധയിടങ്ങളില്‍ അനിയന്ത്രിതമായി പടര്‍ന്ന് കൊണ്ടിരിക്കുന്ന കാട്ട് തീ ചൂടിനെ വര്‍ധിപ്പിക്കാന്‍ മറ്റൊരു കാരണമായിത്തീരുന്നുമുണ്ട്.

പ്രതികൂലമായ കാലാവസ്ഥയിലൂടെ കടന്ന് പോകുന്നതിനാല്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ ഏവരും കണക്കിലെടുക്കണമെന്നാണ് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയറായ നിര്‍ദേശിക്കുന്നത്. തീപിടിത്ത സാധ്യത വര്‍ധിച്ചിരിക്കുന്നതിനാല്‍ വിക്ടോറിയ അടക്കമുള്ള വിവിധയിടങ്ങളില്‍ ഫയര്‍ ബാന്‍ ഉയര്‍ത്തിയിട്ടുണ്ട്. വിക്ടോറിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഇന്നലെ താപനില 40 ഡിഗ്രിക്ക് മുകളിലെത്തിയിരുന്നു.തീപിടിത്തത്തം അനുഭവിക്കുന്ന വിക്ടോറിയയുടെ വിവിധ പ്രദേശങ്ങളില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.

വരും ദിവസങ്ങളില്‍ പെര്‍ത്തിലും ഊഷ്മാവ് 40 ഡിഗ്രിക്ക് മുകളിലെത്തുമെന്നാണ് മുന്നറിയിപ്പ്. ചൂടുയരുന്ന സാഹചര്യം പലവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും രോഗങ്ങളെ അധികരിപ്പിക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്. ഈ ഒരു സാഹചര്യത്തില്‍ പ്രായമായവരും ചെറിയ കുട്ടികളും രോഗികളും കടുത്ത ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ അധികൃതര്‍ കടുത്ത നിര്‍ദേശമേകിയിരിക്കുന്നത്. പകല്‍ സമയത്ത് നേരിട്ട് വെയിലേല്‍ക്കുന്ന ഇടങ്ങളില്‍ നില്‍ക്കുന്നത് കഴിയുന്നതും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.

Other News in this category



4malayalees Recommends