എസ്പിജി സുരക്ഷ ഇനി രാഷ്ട്രപതിക്ക് മാത്രം; എസ്പിജി നിയമ ഭേദഗദി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

എസ്പിജി സുരക്ഷ ഇനി രാഷ്ട്രപതിക്ക് മാത്രം; എസ്പിജി നിയമ ഭേദഗദി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

എസ്പിജി നിയമ ഭേദഗദി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നേരത്തെ ലോകസഭയിലും രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചത്. ഇതോടെ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ ലഭിക്കുക. 1988-ലെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് കേന്ദ്രം പാസാക്കിയത്.


മുന്‍ പ്രധാനമന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് സുരക്ഷ നല്‍കാനും അവര്‍ക്കുള്ള ഭീഷണിക്ക് അനുസൃതമായി ഓരോ വര്‍ഷവും സുരക്ഷ നീട്ടാനുള്ള വ്യവസ്ഥയാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളതെന്നും അദ്ദേഹം നേരത്തെ സഭയില്‍ പറഞ്ഞിരുന്നു. എസ്പിജി ഭേദഗതി ബില്ലിനൊപ്പം ദാദ്ര ആന്റ് നാഗര്‍ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളെ ഒറ്റ കേന്ദ്രഭരണ പ്രദേശമാക്കിയുള്ള ബില്ലിനും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കി.

കോണ്‍ഗ്രസ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ അമിതി ഷാ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുത്തിയതെന്ന് നേരത്തെ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആരുടെയും സുരക്ഷ കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഉയര്‍ത്തുകയാണ് ചെയ്തതെന്നും അമിത് ഷാ സഭയില്‍ വ്യക്തമാക്കിയിരുന്നു.

Other News in this category4malayalees Recommends