വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിക്കാന്‍ സിബിഐ അന്വേഷണം; കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറി; നടപടി ബാലുവിന്റെ അച്ഛന്‍ ഉണ്ണിയുടെ പരാതിയില്‍; അഴിയുന്നത് ദുരൂഹതയുടെ അധ്യായം

വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച സംഭവത്തിന്റെ ചുരുളഴിക്കാന്‍ സിബിഐ അന്വേഷണം; കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറി; നടപടി ബാലുവിന്റെ അച്ഛന്‍ ഉണ്ണിയുടെ പരാതിയില്‍; അഴിയുന്നത് ദുരൂഹതയുടെ അധ്യായം

വയലിനിസ്റ്റ് ബാലഭാസ്‌കറും മകളും കാറപകടത്തില്‍ മരിച്ച കേസിന്റെ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്കു വിട്ടു. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടി. ബാലഭാസ്‌കറിന്റെ മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.


അന്വേഷണം സിബിഐക്കു വിടുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടിലായിരുന്നു പൊലീസ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നു ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു. അപകടത്തില്‍ ദുരൂഹതയില്ലെന്നാണു ക്രൈംബ്രാഞ്ചിന്റെ നിലപാട്. ഉണ്ണി പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചെന്ന് ഉദ്യോഗസ്ഥര്‍ ഡിജിപിയെ ധരിപ്പിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തുടര്‍ന്നാണ് ഏറെ ചര്‍ച്ചയായ കേസായതിനാല്‍ സിബിഐ അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടില്‍ ഡിജിപി എത്തിയത്.

അപകടം നടന്ന സ്ഥലത്ത് അസ്വഭാവികമായ രീതിയില്‍ രണ്ടുപേരെ കണ്ടെന്ന കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലും മരണത്തിലെ ദുരൂഹതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍ സോബി സംതൃപ്തി പ്രകടിപ്പിച്ച സോബി സത്യം മറനീക്കി പുറത്തു വരുമെന്നും പ്രതികരിച്ചിട്ടുണ്ട്.

ബാലഭാസ്‌ക്കറിന്റെ പരിപാടികളുടെ കോഓര്‍ഡിനേറ്റര്‍മാരില്‍ ഒരാളായിരുന്ന പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് സോബിയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത് ബാലഭാസ്‌ക്കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്നതിനു ശേഷം അതുവഴി കടന്നു പോയ സോബി അസ്വാഭിവകമായ രീതിയില്‍ രണ്ടു പേരെ കണ്ടുവെന്നും ഇക്കാര്യം പ്രകാശ് തമ്പിയെ അറിയച്ചതായിട്ടാണ് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്.

Other News in this category4malayalees Recommends