സ്‌കൂള്‍ റീയൂണിയന് കണ്ടുമുട്ടിയ പഴയ കൂട്ടുകാരിയോട് വീണ്ടും പ്രണയം; ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ തടസമായത് സ്വന്തം ഭാര്യ; ശല്യം തീര്‍ക്കാന്‍ ഭാര്യയെ കാമുകിക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി; നാടിനെ നടുക്കി സിനിമാസ്‌റ്റൈല്‍ കൊലപാതകം

സ്‌കൂള്‍ റീയൂണിയന് കണ്ടുമുട്ടിയ പഴയ കൂട്ടുകാരിയോട് വീണ്ടും പ്രണയം; ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ തടസമായത് സ്വന്തം ഭാര്യ; ശല്യം തീര്‍ക്കാന്‍ ഭാര്യയെ കാമുകിക്കൊപ്പം ചേര്‍ന്ന് കൊലപ്പെടുത്തി; നാടിനെ നടുക്കി സിനിമാസ്‌റ്റൈല്‍ കൊലപാതകം

ഉദയംപേരൂരില്‍ യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ഭര്‍ത്താവും പെണ്‍സുഹൃത്തും അറസ്റ്റില്‍. ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. ചേര്‍ത്തല സ്വദേശി വിദ്യയാണ് മൂന്ന് മാസം മുമ്പ് കൊല്ലപ്പെട്ടത്.മൂന്ന് മാസം മുന്‍പ് കാണാതായ ചേര്‍ത്തല സ്വദേശിയായ വിദ്യയെയാണ് ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് ആസൂത്രണത്തോടെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരത്ത് പേയാടുള്ള വീട്ടില്‍ വച്ചാണ് വിദ്യയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. തൃപ്പൂണിത്തുറയിലെ വാടക വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.


സ്‌കൂള്‍ റീയൂണിയനില്‍ വച്ചാണ് പ്രേംകുമാര്‍ മുന്‍ സഹപാഠിയായ തിരുവനന്തപുരം സ്വദേശി സുനിതയെ കണ്ടുമുട്ടുന്നത്. റീയൂണിയനു ശേഷം സുനിതയുമായി അടുത്ത പ്രേംകുമാര്‍ ഭാര്യയെ കൊലപ്പെടുത്തി കാമുകിക്കൊപ്പം ജീവിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തന്ത്രപൂര്‍വം പ്രേംകുമാര്‍ വിദ്യയെ തിരുവനന്തപുരത്ത് പേയാടുള്ള വില്ലയിലേക്ക് കൊണ്ടുവരികയായിരുന്നു. വിദ്യയ്ക്ക് മദ്യം നല്‍കിയ ശേഷമാണ് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന സമയത്ത് സുനിതയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഏറെനാളായി ഇവിടെ ഭാര്യാ ഭര്‍ത്താക്കന്‍മാരായി പ്രേംകുമാറും സുനിതയും താമസിക്കുകയായിരുന്നു എന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ദൃശ്യം മോഡലില്‍ മൃതദേഹം ഒളിപ്പിക്കുവാനും തെളിവ് നശിപ്പിക്കുവാനും ഇവര്‍ ശ്രമിച്ചതായും പൊലീസ് അറിയിച്ചു. മൃതദേഹം തിരുനെല്‍വേലിയില്‍ എത്തിച്ച് ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നു.ഇതിനു ശേഷം ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ വിദ്യയെ കാണാനില്ലെന്നു പ്രേംകുമാര്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യയുടെ ഫോണ്‍ ദീര്‍ഘദൂര ട്രെയിനില്‍ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയതും പരാതി നല്‍കിയതും

പ്രേംകുമാര്‍ കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയില്‍ നഴ്‌സിംഗ് സൂപ്രണ്ട് ആണ്. ഇരുവരെയും ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.

Other News in this category4malayalees Recommends