ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് എന്‍എച്ച്എസ് ഹോസ്പിറ്റലുകളും കഴിഞ്ഞ വര്‍ഷം പാര്‍ക്കിംഗ് ചാര്‍ജുകള്‍ കൂട്ടി; ഈ വകയില്‍ 2018-19 ല്‍ ഉണ്ടാക്കിയത് 254 മില്യണ്‍ പൗണ്ട്; ഒരു മണിക്കൂറിനീടാക്കുന്നത് ഒരു പൗണ്ടിനും നാല് പൗണ്ടിനുമിടയില്‍

ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് എന്‍എച്ച്എസ് ഹോസ്പിറ്റലുകളും കഴിഞ്ഞ വര്‍ഷം പാര്‍ക്കിംഗ് ചാര്‍ജുകള്‍ കൂട്ടി; ഈ വകയില്‍ 2018-19 ല്‍ ഉണ്ടാക്കിയത് 254 മില്യണ്‍ പൗണ്ട്; ഒരു മണിക്കൂറിനീടാക്കുന്നത് ഒരു പൗണ്ടിനും നാല് പൗണ്ടിനുമിടയില്‍
ഇംഗ്ലണ്ടിലെ മൂന്നിലൊന്ന് എന്‍എച്ച്എസ് ഹോസ്പിറ്റലുകളും കഴിഞ്ഞ വര്‍ഷം പാര്‍ക്കിംഗ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് വഴി മൊത്തത്തില്‍ ലഭിക്കുന്ന വരുമാനത്തില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുന്നുവെന്നും ഏറ്റവും പുതിയ അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രസ് അസോസിയേഷന്‍ ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ട് പ്രകാരമാണ് 140ല്‍ അധികം എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ പാര്‍ക്കിംഗ് ചാര്‍ജ് വര്‍ധിപ്പിച്ചതിലൂടെ 2018-19 വര്‍ഷത്തില്‍ മൊത്തത്തില്‍ 254 മില്യണ്‍ പൗണ്ട് വരുമാനമുണ്ടാക്കിയെന്നും അതിന് മുമ്പത്തെ വര്‍ഷത്തില്‍ ഈ വകയില്‍ 232 മില്യണ്‍ പൗണ്ടാണ് സ്വരൂപിച്ചിരിക്കുന്നതെന്നും ഈ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ഓരോ ആശുപത്രിയിലും ഒരു മണിക്കൂര്‍ പാര്‍ക്കിംഗ് ചാര്‍ജായി ഈടാക്കുന്നത് ഒരു പൗണ്ടിനും നാല് പൗണ്ടിനും ഇടക്കാണെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ഇത്തരത്തില്‍ ചാര്‍ജുകള്‍ ചുമത്തുന്നതുമായി ബന്ധപ്പെട്ട് രോഗികള്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിവര്‍ക്കിടയില്‍ കടുത്ത അസ്വസ്ഥതകളുണ്ടായിട്ടുണ്ടെന്നും ഈ സര്‍വേയിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍വേയുടെ ഭാഗമായി 7800ല്‍ അധികം പേരില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. ഇത്തരത്തില്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ ഈടാക്കുന്നതിനാല്‍ ആശുപത്രി സന്ദര്‍ശനം കടുത്ത മാനസിക സമ്മര്‍ദമുണ്ടാക്കുന്നുവെന്നാണ് ഇവരില്‍ 86 ശതമാനം പേരും പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ പാര്‍ക്കിംഗ് ചാര്‍ജീടാക്കുന്നത് തികഞ്ഞ പകല്‍ക്കൊള്ളയായിട്ടാണ് അനുഭവപ്പെടുന്നതെന്നും ഇതിനോട് പ്രതികരിച്ചവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പാര്‍ക്കിംഗ് ചാര്‍ജ് റദ്ദാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍വേയില്‍ പങ്കെടുത്തവര്‍ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിരിക്കുന്നത്.ഈ തെരഞ്ഞെടുപ്പില്‍ ജയിച്ച് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഹോസ്പിറ്റല്‍ പാര്‍ക്കിംഗ് ചാര്‍ജുകള്‍ റദ്ദാക്കുമെന്നാണ് ലേബര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഏറ്റവും അത്യാവശ്യക്കാര്‍ക്ക് മാത്രം പാര്‍ക്കിംഗ് ചാര്‍ജ് ഒഴിവാക്കിക്കൊടുക്കുമെന്ന വാഗ്ദാനമാണ് ടോറികള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അതായത് ഭിന്നശേഷിക്കാര്‍, രോഗികളായ കുട്ടികളുടെ മാതാപിതാക്കള്‍, തുടങ്ങിയവര്‍ക്ക് പാര്‍ക്കിംഗ് സൗജന്യമായി ലഭ്യമാക്കുമെന്നാണ് ടോറികള്‍ ഉറപ്പേകുന്നത്.

Other News in this category4malayalees Recommends