യുകെയിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; പ്രചാരണത്തില്‍ ഇഞ്ചോടിഞ്ച് മത്സരിച്ച് വാഗ്ദാനങ്ങളുയര്‍ത്തി പാര്‍ട്ടികള്‍; എന്‍എച്ച്എസിന് മുന്‍ഗണനയേകുമെന്ന് ലേബര്‍; ബ്രെക്‌സിറ്റിനെ കേന്ദ്രീകരിച്ച് ബോറിസ്

യുകെയിലെ തെരഞ്ഞെടുപ്പ് പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്; പ്രചാരണത്തില്‍ ഇഞ്ചോടിഞ്ച് മത്സരിച്ച് വാഗ്ദാനങ്ങളുയര്‍ത്തി പാര്‍ട്ടികള്‍; എന്‍എച്ച്എസിന് മുന്‍ഗണനയേകുമെന്ന് ലേബര്‍; ബ്രെക്‌സിറ്റിനെ കേന്ദ്രീകരിച്ച് ബോറിസ്
ഡിസംബര്‍ 12ന് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അവസാനഘട്ട പ്രചാരണത്തിനായി പാര്‍ട്ടികള്‍ അരയും തലയും മുറുക്കി മത്സരിച്ച് രംഗത്തിറങ്ങി. 12ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്‍എച്ച്എസിന് വര്‍ധിച്ച മുന്‍ഗണനയേകി പ്രവര്‍ത്തിക്കുമെന്ന വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ വാഗ്ദാനങ്ങള്‍ നല്‍കാന്‍ മത്സരിക്കുന്നതിനിടെയാണ് നിര്‍ണായക ഉറപ്പുമായി വോട്ടര്‍മാരെ കൈയിലെടുക്കാന്‍ ലേബര്‍ ഇത്തരത്തില്‍ അവസാനത്തെ അടവ് പയറ്റുന്നത്.ടോറികള്‍ അധികാരത്തിലെത്തുകയാണെങ്കില്‍ ഒരു തൂക്ക് പാര്‍ലിമെന്റ് മാത്രമേ രൂപീകരിക്കാനാവുകയുള്ളുവെന്നും ലേബര്‍ മുന്നറിയിപ്പേകുന്നു.

എന്നാല്‍ തന്റെ വജ്രായുധമായ ബ്രെക്‌സിറ്റിനെ കേന്ദ്രീകരിച്ച് പ്രചാരണത്തില്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഒരു തൂക്ക് പാര്‍ലിമെന്റ് ഇനിയും രാജ്യത്ത് വന്നാലുള്ള അപകടങ്ങളെക്കുറിച്ച് ബോറിസ് കടുത്ത മുന്നറിയിപ്പേകുന്നുമുണ്ട്. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നിലവില്‍ ബ്രെക്്‌സിറ്റിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വും സ്തംഭനാവസ്ഥയും ഇല്ലാതാക്കുമെന്നും ബോറിസ് അടുത്ത് തന്നെ പ്രസ്താവിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ലേബറിന്റെ മാനിഫെസ്റ്റോയില്‍ വാഗ്ദാനം ചെയ്തിരിക്കു്‌നന പുതിയ ഗവണ്‍മെന്റ് ഏജന്‍സികള്‍ നടത്താനുളള വര്‍ധിച്ച ചെലവിന്റെ പേരില്‍ ടോറികള്‍ ലേബറിനെ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്നുമുണ്ട്. എന്‍എച്ച്എസ് ഹോസ്പിറ്റലിന്റെ തറയില്‍ രോഗിയായ ഒരു നാല് വയസുകാരന്‍ കിടന്നുറങ്ങുന്ന ചിത്രം പുറത്ത് വന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച ബോറിസ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായ ശേഷമാണ് പുതിയ വാഗ്ദാനവുമായി അദ്ദേഹം രംഗത്തെത്താനൊരുങ്ങുന്നത്.

ഇതിനിടെ ലേബര്‍ നേതാവ് ജെറമി കോര്‍ബിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ ലേബര്‍ പീറായ ലോര്‍ഡ് സുഗര്‍ രംഗത്തെത്തിയിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ ഒരു ടോറി സര്‍ക്കാരിനെ തെരഞ്ഞെടുക്കണമെന്ന് ദി സണ്‍ പത്രത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ അദ്ദേഹം വോട്ടര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ടോറികളുടെ കൈവശമുള്ള സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനാണ് തന്റെ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും അതിനുളള നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നുവെന്നുമാണ് ദി ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ കോര്‍ബിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ലേബറിന്റെ നിരവധി സീറ്റുകള്‍ ടോറികള്‍ കൈവശപ്പെടുത്താന്‍ പോകുന്നുവെന്ന ആശങ്ക ശക്തമായ സാഹചര്യത്തിലാണ് കോര്‍ബിന്‍ ഈ വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റ് നടപ്പിലായാല്‍ ഗവണ്‍മെന്റിന് മേല്‍ വരുന്ന അധികച്ചെലവുകളെ എടുത്ത് കാട്ടാനാണ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സന്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കടം ഇല്ലാതാക്കുമെന്ന നിര്‍ണായക വാഗ്ദാനമാണ് ഗ്രീന്‍ പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്നത്.

Other News in this category4malayalees Recommends