യുകെയിലെ മില്യണ്‍ കണക്കിന് ഓഫീസ് ജോലിക്കാര്‍ കടുത്ത ശാരീരിക അസ്വസ്ഥതകളില്‍; കാരണം അമിത തൊഴില്‍ഭാരം; 78 ശതമാനത്തിലധികം പേര്‍ക്കും പുറംവേദനയും മുട്ട് വേദനയും; ഇവയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങളുണ്ടാക്കണമെന്ന ആവശ്യം ശക്തം

യുകെയിലെ മില്യണ്‍ കണക്കിന് ഓഫീസ് ജോലിക്കാര്‍ കടുത്ത ശാരീരിക അസ്വസ്ഥതകളില്‍; കാരണം അമിത തൊഴില്‍ഭാരം; 78 ശതമാനത്തിലധികം പേര്‍ക്കും പുറംവേദനയും മുട്ട് വേദനയും; ഇവയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങളുണ്ടാക്കണമെന്ന ആവശ്യം ശക്തം

യുകെയിലെ മില്യണ്‍ കണക്കിന് ഓഫീസ് ജോലിക്കാര്‍ക്ക് ജോലിയെടുക്കുന്നതിനിടെ പരുക്കുകളേല്‍ക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. അവരുടെ ജോലിയുടെ സ്വഭാവം കാരണമാണീ ദുരവസ്ഥയുണ്ടാകുന്നതെന്നും പുതിയ ഗവേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2000 യുകെ പ്രഫഷണലുകളെ ഉള്‍പ്പെടുത്തി ഒരു പഠനം നടത്തിയിരുന്നു. ഇതില്‍ 78 ശതമാനത്തിലധികം പേര്‍ക്കും പുറംവേദന, മുട്ട് വേദന, തുടങ്ങിയവ ഉണ്ടാകുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.


ഒറ്റയിരുപ്പിന് മണിക്കൂറുകളോളം ജോലി ചെയ്യേണ്ടി വരുന്നതിനാലാണ് പ്രധാനമായും ഈ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.തങ്ങള്‍ക്ക് ലോവര്‍ ബാക്ക് പെയിന്‍ അനുഭവിക്കേണ്ടി വരുന്നുണ്ടെന്നാണ് സര്‍വേയില്‍ പങ്കെടുത്തിരിക്കുന്ന ഏതാണ്ട് പകുതിയോളം പേരും വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചിലൊന്ന് പേര്‍ക്കും കൈക്ക് അല്ലെങ്കില്‍ വിരലുകള്‍ക്ക് വേദനയുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ജോലിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിലവില്‍ സംവിധാനങ്ങളുണ്ടെങ്കിലും അവ തീര്‍ത്തും അപര്യാപ്തമാണെന്നാണ് കാല്‍ഭാഗത്തോളം പേരും ആവശ്യപ്പെട്ടിരിക്കുന്നത്.

വേദനകള്‍, പരുക്കുകള്‍,തുടങ്ങിയവ കടുത്ത ശാരീരികാധ്വാനം വേണ്ടി വരുന്ന ബില്‍ഡര്‍മാര്‍ക്ക് മാത്രമാണ് ഉണ്ടാകുന്നതെന്ന ധാരണ തിരുത്തുന്ന സര്‍വേഫലമാണിപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതായത് ശാരീരികാധ്വാനം കുറഞ്ഞ ഓഫീസ് ജോലിക്കാരും പലവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ നരകിക്കുന്നുവെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നാണ് ഈ പഠനം കമ്മീഷന്‍ ചെയ്തിരിക്കു്‌നന ദി ട്രാവലിംഗ് എര്‍ഗോണോമിസ്റ്റിലെ കിര്‍സ്റ്റി ആര്‍ഗെറെര്‍ എടുത്ത് കാട്ടുന്നത്.

ശരാശരി ഓഫീസ് വര്‍ക്കര്‍മാര്‍ പോലും പലവിധ വേദനകള്‍ അനുഭവിക്കുന്നുണ്ടെന്നും അവരുടെ ജോലിയുടെ ഭാരം കാരണമാണിതെന്ന് പഠനത്തിലൂടെ വ്യക്തമായിട്ടുണ്ടെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്.ഇതിനാല്‍ ഇത്തരം പ്രയാസങ്ങളെ പ്രതിരോധിക്കുന്നതിനുളള മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.ഇതിലൂടെ മാത്രമേ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്ന് ബ ന്ധപ്പെട്ടവര്‍ ഇനിയെങ്കിലും മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

Other News in this category4malayalees Recommends