'ലഹരി എന്നത് പണ്ടു മുതല്‍ക്കേ ലോകം മുഴുവനും ഉള്ളത്; എന്തൊക്കെ വന്നാലും ഷെയിന്‍ നിഗത്തെ പിന്തുണയ്ക്കും'; ഷെയ്‌നിനെ പിന്തുണച്ച് ഷൈന്‍ ടോം ചാക്കോ

'ലഹരി എന്നത് പണ്ടു മുതല്‍ക്കേ ലോകം മുഴുവനും ഉള്ളത്; എന്തൊക്കെ വന്നാലും ഷെയിന്‍ നിഗത്തെ പിന്തുണയ്ക്കും'; ഷെയ്‌നിനെ പിന്തുണച്ച് ഷൈന്‍ ടോം ചാക്കോ

എന്തൊക്കെ വന്നാലും ഷെയിന്‍ നിഗത്തെ പിന്തുണയ്ക്കുമെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. ഞാനും ഷെയിനും ഒന്നിച്ച് ജോലി ചെയ്യുന്നവരാണ്. ഒന്നിച്ച് ജോലി ചെയ്യുന്നവരല്ലാതെ മറ്റാരാണ് ഷെയിന് പിന്തുണ നല്‍കാനുളളതെന്നും ഷൈന്‍ പ്രതികരിച്ചു.


നിലവിലെ വിവാദങ്ങളില്‍ ഇരു കൂട്ടര്‍ക്കും അവരുടേതായ ശരികളും തെറ്റുകളും ഉണ്ടാകും. അതെല്ലാം ബാലന്‍സ് ചെയ്ത് ഷൂട്ടിങ് മുന്നോട്ട് പോകണം. എന്നാല്‍, മലയാള സിനിമ ലഹരിക്ക് അടിമയാണ് എന്നൊന്നും പറയേണ്ട. ലഹരി എന്നത് പണ്ടു മുതല്‍ക്കേ ലോകം മുഴുവനും ഉള്ളതാണ്. അതേ ലോകത്ത് തന്നെ ഉള്ളതാണ് സിനിമയും. അല്ലാതെ മലയാള സിനിമ വേറെ പ്ലാനറ്റിലോ സ്പേസിലോ ഒന്നുമല്ലല്ലോ. അതുകൊണ്ട് മണ്ടത്തരം ചിന്തിക്കാതിരിക്കുകയും മണ്ടന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുകയുമാണ് വേണ്ടതെന്നും ഷൈന്‍ പറഞ്ഞു.

Other News in this category4malayalees Recommends