'നടക്കാന്‍ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ്; ദയവ് ചെയ്ത് പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത്;' ഫെയ്‌സ്ബുക്ക് ലൈവില്‍ വിശദീകരണവുമായി ജൂഹി

'നടക്കാന്‍ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ്; ദയവ് ചെയ്ത് പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത്;' ഫെയ്‌സ്ബുക്ക് ലൈവില്‍ വിശദീകരണവുമായി ജൂഹി

ഉപ്പും മുളകും പരമ്പരയിലെ ലച്ചുവിന്റെ വിവാഹമാണ് ഇപ്പോള്‍ മിനി സ്‌കീന്‍ പ്രേക്ഷകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം. ലച്ചുവിന്റെ വിവാഹം ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഹിയുടെ വിവാഹമായി തെറ്റിദ്ധരിച്ചവര്‍ കുറവല്ല. ഇപ്പോഴിതാ ഫെയ്സ്ബുക്ക് ലൈവിലൂടെ ഇതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജൂഹി.


'നടക്കാന്‍ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ് അല്ലാതെ, എന്റെ വിവാഹം അല്ല. ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. എന്റെ വിവാഹം ആണെങ്കില്‍ ഞാന്‍ നിങ്ങളെ തീര്‍ച്ചയായും അറിയിക്കും. ലച്ചുവിന്റെ കല്യാണം ഒരു കഥ മാത്രമാണ്. അല്ലാതെ റിയല്‍ ലൈഫുമായി യാതൊരു ബന്ധവും ഇല്ല.'

'പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വച്ച് കളിക്കരുത്. അത് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. എന്റെ കാര്യ മാത്രമല്ല എല്ലാവരുടെയും കാര്യത്തില്‍ എനിക്കിതാണ് പറയാനുള്ളത്. ഈ പ്രശ്നങ്ങള്‍ ഗൗനിക്കാതിരിന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കൂടുതല്‍ തലയില്‍ കയറുകയേയുള്ളു. പ്രതികരിക്കാതിരിക്കും തോറും ഇവര്‍ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്.' ജൂഹി വീഡിയോയില്‍ പറഞ്ഞു.

Other News in this category4malayalees Recommends