കിടിലന്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ടുമായി കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികള്‍; നിവേദിന്റെയും റഹീമിന്റെയും പ്രണായാര്‍ദ്രമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ആശംസകളുമായെത്തുന്നത് നിരവധി പേര്‍

കിടിലന്‍ പ്രീ വെഡിംഗ് ഫോട്ടോഷൂട്ടുമായി കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികള്‍; നിവേദിന്റെയും റഹീമിന്റെയും പ്രണായാര്‍ദ്രമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ആശംസകളുമായെത്തുന്നത് നിരവധി പേര്‍

നികേഷിനും സോനുവിനും പിന്നാലെ കേരളത്തില്‍ മറ്റൊരു ഗേ വിവാഹം കൂടി. നിവേദ്, റഹീം എന്നിവരാണ് തങ്ങള്‍ ഉടന്‍ വിവാഹിതരാകുന്നുവെന്ന പ്രഖ്യാപനവുമായി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുന്നത്. നിവേദ് ഫേസ്ബുക്കില്‍ പങ്കുവച്ച പ്രീ വെഡിംഗ് ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോര്‍ഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ് എന്നാണ് സമൂഹമാധ്യമത്തില്‍ കുറിച്ചിരിക്കുന്നത്. താനൊരു ഗേ ആണെന്നും അതുകൊണ്ട് കുടുംബത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും നിവേദ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. മാത്രമല്ല തന്റെ വിവാഹം വൈകാതെ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Other News in this category4malayalees Recommends