ട്രംപിന്റെ ബഹ നിയമം ഇന്ത്യക്കാര്‍ക്ക് പാരയാകുന്നു; ഇക്കാരണത്താല്‍ ഇന്ത്യക്കാര്‍ക്ക് എച്ച്-1ബി വിസകള്‍ ലഭിക്കുന്നതിന് കടമ്പകളേറെ; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുള്ള എച്ച്-ബി വിസകളില്‍ 24 ശതമാനം കുറവ്

ട്രംപിന്റെ ബഹ നിയമം  ഇന്ത്യക്കാര്‍ക്ക് പാരയാകുന്നു; ഇക്കാരണത്താല്‍ ഇന്ത്യക്കാര്‍ക്ക് എച്ച്-1ബി വിസകള്‍ ലഭിക്കുന്നതിന് കടമ്പകളേറെ; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കുള്ള എച്ച്-ബി വിസകളില്‍ 24 ശതമാനം കുറവ്

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രാവര്‍ത്തികമാക്കി വരുന്ന കര്‍ക്കശമായ കുടിയേറ്റ നയങ്ങള്‍ മൂലം അമേരിക്കയിലേക്കുള്ള എച്ച്-1ബി വിസകള്‍ തേടുന്ന ഇന്ത്യക്കാര്‍ക്ക് അവ ലഭിക്കുന്നതിനുളള ബുദ്ധിമുട്ടുകള്‍ പെരുകി വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ട്രംപ് 2017 ഏപ്രിലില്‍ ബൈ അമേരിക്കന്‍ ഹയര്‍ അമേരിക്കന്‍ (ബിഎഎച്ച്എ)അഥവാ ബഹ നിയമത്തില്‍ ഒപ്പ് വച്ചതിന് ശേഷം എച്ച് 1 ബി വിസകള്‍ ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നത് വളരെ പ്രയാസമുള്ള കാര്യമായിത്തീര്‍ന്നിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.


പരമാവധി യുഎസുകാര്‍ക്ക് ജോലി നല്‍കാനും കുടിയേറ്റം കുറയ്ക്കാനും അമേരിക്കയിലെ സ്ഥാപനങ്ങളെ നിര്‍ബന്ധിക്കുന്ന നിയമമാണിത്. ഇതിനെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് എച്ച് 1 ബി വിസ ലഭ്യമാക്കുന്നതില്‍ ഇന്ത്യന്‍ ഐടി പ്രൊവൈഡര്‍മാര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.ഇതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും കഴിവുറ്റ ഐടി വര്‍ക്കര്‍മാരെ യുഎസിലേക്ക് കൊണ്ട് വന്ന് നിയമിക്കാന്‍ യുഎസിലെ ഇന്ത്യന്‍ ഐടി കമ്പനികള്‍ കടുത്ത പ്രയാസങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്.

ഇന്ത്യന്‍ ഐടി വര്‍ക്കര്‍മാര്‍ അമേരിക്കയിലേക്ക് വരുന്നതിനുള്ള പ്രധാന വഴിയായി ഉപയോഗിക്കുന്നത് എച്ച് 1 ബി വിസയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും എച്ച് 1 ബി വിസ ലഭിക്കുന്നവരില് ടോപ് ടണ്ണില്‍ നില്‍ക്കുന്ന ഇന്ത്യന്‍ ഐടി കമ്പനികളാണെന്ന കണക്കും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ 2016 സാമ്പത്തിക വര്‍ഷത്തില്‍ എച്ച് 1 ബി വിസകളുടെ 51 ശതമാനവും ഇന്ത്യന്‍ ഐടി സര്‍വീസ് കമ്പനികള്‍ക്കായിരുന്നു ലഭിച്ചതെങ്കില്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 24 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Other News in this category



4malayalees Recommends