ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ 2020 സീസണിലേക്ക് ഓപ്പണ്‍ ചെയ്യുന്നു; താല്‍ക്കാലികമായി കാനഡയില്‍ താമസിക്കാനും ജോലി ചെയ്യാനും വിദേശ യുവജനങ്ങള്‍ക്ക് അവസരം; പിആര്‍ ലഭിക്കുന്നതിനുള്ള ആദ്യ പടി; മൂന്ന് കാറ്റഗറികളില്‍ അപേക്ഷിക്കാം

ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ 2020 സീസണിലേക്ക് ഓപ്പണ്‍ ചെയ്യുന്നു; താല്‍ക്കാലികമായി കാനഡയില്‍ താമസിക്കാനും ജോലി ചെയ്യാനും വിദേശ യുവജനങ്ങള്‍ക്ക് അവസരം; പിആര്‍ ലഭിക്കുന്നതിനുള്ള ആദ്യ പടി; മൂന്ന് കാറ്റഗറികളില്‍ അപേക്ഷിക്കാം
ഇന്റര്‍നാഷണല്‍ കാനഡ എക്‌സ്പീരിയന്‍സ് 2020 സീസണിലേക്ക് ഓപ്പണ്‍ ചെയ്യപ്പെടാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്.റിപ്പോര്‍ട്ട്. ദി ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ(ഐസിഇ) പ്രോഗ്രാം എന്ന പേരിലറിയപ്പെടുന്ന ഈ പ്രോഗ്രാം താല്‍ക്കാലികമായി കാനഡയില്‍ ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്ന വിദേശികളായ യുവജനങ്ങള്‍ക്കായാണ് നിലകൊള്ളുന്നത്. 2020 സീസണിലേക്കുള്ള വ്യത്യസ്തങ്ങളായി ഐസിഇ പൂളുകള്‍ ഡിസംബര്‍ 9നാണ് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ഇത് വൈകുകയാണ്.കാനഡയെ അടുത്തറിയാനുള്ള ആദ്യ അവസരമെന്ന നിലയിലാണ് ഐസിഇ പ്രോഗ്രാം വിദേശികള്‍ക്ക് അവസരമേകുന്നത്. ഇവിടുത്തെ പിആര്‍ ലഭിക്കുന്നതിനുള്ള ആദ്യ പടികളിലൊന്നുമാണിത്. വര്‍ക്കിംഗ് ഹോളിഡേ, യംഗ് പ്രഫഷണല്‍സ്, ഇന്റര്‍നാഷണല്‍ കോ-ഓപ് എന്നീ മൂന്ന് കാറ്റഗറികള്‍ക്ക് കീഴിലാണ് ഐഇസി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

18നും 35നും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കാണ് ഇതിലൂടെ കാനഡയിലെത്തുന്നതിനുള്ള അവസരം ലഭിക്കുന്നത്. നിലവില്‍ 36 അര്‍ഹമായ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണിതിലൂടെ കാനഡയിലെത്താനാവുന്നത്. ഇതിനായി ആദ്യം ഓരോരുത്തരും ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. തുടര്‍ന്ന് തങ്ങളുടെ സെലക്ടഡ് കാറ്റഗറി അല്ലെങ്കില്‍ കാറ്റഗറികള്‍ക്കായി തങ്ങളുടെ രാജ്യത്തിന്റെ ഉദ്യോഗാര്‍ത്ഥികളുടെ പൂളില്‍ എന്റര്‍ ചെയ്യുകയും വേണം.

വര്‍ക്കിംഗ് ഹോളിഡേ കാറ്റഗറിയിലേക്ക് വിജയകരമായി അപേക്ഷിക്കുന്നവര്‍ക്ക് ഒരു ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് ഇഷ്യൂ ചെയ്യുകയാണ് ചെയ്യുന്നത്.യംഗ് പ്രഫഷണല്‍ കാറ്റഗറികളിലെത്തുന്നവര്‍ക്ക് അവരുടെ പ്രഫഷണല്‍ ഡെവലപ്‌മെന്റിനായി ഒരു ജോബ് ഓഫര്‍ ലഭിക്കും. കാനഡയില്‍ തൊഴില്‍ പരിചയം ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നാഷണല്‍ കോ ഓപ് അഥവാ ഇന്റേണ്‍ഷിപ്പ് കാറ്റഗറിയിലേക്ക് അപേക്ഷിക്കാം.

Other News in this category



4malayalees Recommends