ഓസ്ട്രേലിയില്‍ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പുതിയ ഗൈഡ്‌ലൈന്‍; ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സോഷ്യല്‍ മീഡിയ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം; നഴ്‌സുമാര്‍ക്കിനി സോഷ്യല്‍ മീഡിയ തോന്നിയ പോലെ ഉപയോഗിക്കാനാവില്ല

ഓസ്ട്രേലിയില്‍ നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പുതിയ ഗൈഡ്‌ലൈന്‍; ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സോഷ്യല്‍ മീഡിയ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം; നഴ്‌സുമാര്‍ക്കിനി സോഷ്യല്‍ മീഡിയ തോന്നിയ പോലെ ഉപയോഗിക്കാനാവില്ല
നിങ്ങള്‍ ഓസ്‌ട്രേലിയയില്‍ നഴ്‌സോ ഡോക്ടറോ ആയി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണോ..? എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് സോഷ്യല്‍മീഡിയ തോന്നിയപോലെ ഉപയോഗിക്കാനാവില്ല. രാജ്യത്തെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള രജിസ്ട്രേഡ് ഹെല്‍ത്ത് പ്രാക്ടീഷണര്‍മാരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന ഗൈഡാണ് പുറത്തിറക്കിയിരിക്കുന്നത്.

ഓസ്ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണേഴ്സ് റെഗുലേറ്ററി അതോറിറ്റി യാണ് ഈ ഗൈഡ് റിലീസ് ചെയ്തിരിക്കുന്നത്. മുമ്പുണ്ടായിരുന്ന സോഷ്യല്‍ മീഡിയ പോളിസിക്ക് പകരമാണ് പുതിയ ഗൈഡിറക്കിയിരിക്കുന്നത്.2014ല്‍ തയ്യാറാക്കിയിരുന്ന പോളിസിയില്‍, സോഷ്യല്‍ മീഡിയ ഉപയോഗം കൂടുതല്‍ വ്യാപകമായ സാഹചര്യം കണക്കിലെടുത്തുള്ള പരിഷ്‌കരണങ്ങളാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.ഇത് പ്രകാരം

ഫേസ്ബുക്ക്, വാട്സാപ്പ്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമുകളിലും, ലിങ്ക്ഡ് ഇന്‍ പോലുള്ള പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും, യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, വിക്കിപീഡിയ എന്നീ സൈറ്റുകളെല്ലാം ഈ ഗൈഡിന് കീഴിലാകും.

പുതിയ ഗൈഡ് സ്വകാര്യ അക്കൗണ്ടുകള്‍ക്കും ബാധകമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍ ജോലിസ്ഥലത്തും പുറത്തും മറ്റുള്ളവരോട് ഇടപെടുമ്പോള്‍ പാലിക്കേണ്ട എല്ലാ ഉത്തരവാദിത്തങ്ങളും സോഷ്യല്‍ മീഡിയയിലും പാലിക്കണം എന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ താന്‍ ഹെല്‍ത്ത് സെക്ടറില്‍ തൊഴിലെടുക്കുന്ന ആളാണെന്ന് വെളിപ്പെടുത്തിയില്ലെങ്കില്‍ പോലും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരായിത്തീരും.

Other News in this category



4malayalees Recommends