നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും; ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി ലഭിച്ചത് ദിലീപിന് ഗുണകരമായേക്കും; വിചാരണയുടെ അവസാനം ലഭിക്കേണ്ട ആനുകൂല്യം നേരത്തെ ലഭിച്ചതില്‍ പ്രോസിക്യൂഷന് ആശങ്ക

യുവ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ വിചാരണ ഇന്ന് ആരംഭിക്കും. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയിലാണ് വിചാരണ നടക്കുക. നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പത്ത് പ്രതികളുടെ വിചാരണയാണ് ആരംഭിക്കുക. കഴിഞ്ഞ തവണ വിചാരണ നടപടികള്‍ക്കായി കേസ് പരിഗണിച്ചപ്പോള്‍ നടന്‍ ദിലീപ് കോടതിയില്‍ ഹാജരായിരുന്നില്ല. അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷ നല്‍കുകയായിരുന്നു.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള മറ്റ് പ്രതികളെല്ലാം കഴിഞ്ഞ തവണ കോടതിയില്‍ ഹാജരായിരുന്നു. യുവ നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന വിദഗ്ധന്‍ ആരാണെന്ന് 10 ദിവസത്തിനകം അറിയിക്കണണെന്ന് ദിലീപിന്റെ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടിരുന്നു.

Other News in this category4malayalees Recommends